സൊമാലിയ വിഷയത്തില്‍ ഗോളടിച്ച് മുഖ്യന്‍.. ജയിക്കും ഞാന്‍; ഭരിക്കും ഞാന്‍; ഉമ്മന്‍ചാണ്ടി വൈറലാകുന്നു.....

തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മനസില്‍ വൈറലാകുന്നു. ജയിക്കാന്‍ പോകുന്നതും ഭരിക്കാന്‍ പോകുന്നതും ഉമ്മന്‍ചാണ്ടിയാണെന്ന് കേരളം ഏതാണ്ട് തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം ഗവ. ഗസ്റ്റ്ഹൗസില്‍ നടന്ന ഒരു ചെറിയ സംഭവമുണ്ടായി ബട്ടണിടാത്ത ഷര്‍ട്ടും ധരിച്ച് കോട്ടയം ഗവ. ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിന്നും പുറത്തിറങ്ങിയതായിരുന്നു ഉമ്മന്‍ചാണ്ടി. ഒരു കൈയില്‍ വഴിയില്‍ ധരിക്കാനുള്ള മുണ്ടും ഷര്‍ട്ടും. മുകൈയില്‍ ബാഗ്. സമയം പോയതുകാരണമാണ് മുറിയില്‍ നിന്നും ഓടിയിറങ്ങിയത്. ഇറങ്ങിയപ്പോള്‍ ഗണ്‍മാനെയും പി.എ യെയും കണ്ടില്ല. പിന്നെയെല്ലാം കൈയിലെടുത്തു. ഒറ്റനടത്തം. ഗസ്റ്റ് ഹൗസിനു പുറത്ത് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാന്‍ പോലീസ് സംഘം. അവര്‍ക്കരികിലേക്ക് ചെല്ലുന്നതിന് മുമ്പ് ഗണ്‍മാനെത്തി സാധനങ്ങള്‍ വാങ്ങി.
സ്വന്തം കാര്യം നോക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ആരും വേണ്ട. പണ്ട് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കോട്ടയം റ്റി.ബി. യില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ എത്തിയിരുന്ന ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. മുറിയുടെ താക്കോല്‍ കട്ടിളപടികയില്‍ വച്ചിട്ട് കെയര്‍ടേക്കര്‍ ഉറങ്ങും. ഉമ്മന്‍ചാണ്ടിയെത്തി മുറിതുറന്ന് കയറി കിടക്കും.
ഓടി തളര്‍ന്നോ എന്നു ചോദിച്ചാല്‍ ഉമ്മന്‍ചാണ്ടി ചിരിക്കും. തളരുന്ന പ്രശ്‌നമേയില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മറുപടി. ബുധനാഴ്ച അദ്ദേഹം തിരുവനന്തപുരത്ത് ഏഴിടത്ത് പ്രസംഗിക്കും. ഇതാണ് ദിവസേനയുള്ള രീതി. ഭക്ഷണം പോലും ഉപേക്ഷിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ജൈത്രയാത്ര.
ഫെയ്‌സ്ബുക്കിലും മറ്റുള്ള മാധ്യമങ്ങളിലും ഇതിനിടയിലും സജീവമാണ്. തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് സി.പി.എമ്മിനു പോലും ഉറപ്പില്ല. ബി.ജെ.പി ഫാക്ടറാണ് ഉമ്മന്‍ചാണ്ടിക്ക് സഹായകരമായി തീര്‍ന്നത്. സിപിഎമ്മിന് നല്ലൊരു സ്ഥാനാര്‍ത്ഥിയെപ്പോലും പുതുപ്പള്ളിയില്‍ ഇടാനായിട്ടില്ല. ഇക്കാലമത്രെയും നോക്കിയിട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha