മുഖ്യമന്ത്രിയെ പരിഹസിച്ച് വിഎസ്, നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന് വിഎസ്

മാനനഷ്ടക്കേസില്‍ കോടതിയില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതി എന്ന് വി.എസ് പറഞ്ഞു. ട്വിറ്ററിലാണ് വി.എസ് മുഖ്യമന്ത്രിയെ പരിഹസിച്ചത്. ഉമ്മന്‍ ചാണ്ടി തനിക്കെതിരെ ജില്ലാ കോടതിയില്‍ നല്‍കിയ കേസ് ജില്ലാ കോടതി തള്ളിയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. വി.എസിന്റെ ട്വീറ്റിന്റെ ചിത്രം ഇതിനകം നിരവധി പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. ഇതോടൊപ്പം മുഖ്യമന്ത്രിയെ പരിഹസിച്ച് എന്ന ഹാഷ് ടാഗും വൈറലാവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















