തെരഞ്ഞെടുപ്പ് മഴയില്‍ കുതിരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തെരഞ്ഞെടുപ്പ് മഴയില്‍ കുതിരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇപ്രാവശ്യം മഴ നനഞ്ഞ് വോട്ട് ചെയ്യേണ്ടിവന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. സംസ്ഥാനത്തിന്റെ തീരദേശ ജില്ലകളില്‍ 16 ന് മഴ എത്തുമെന്നാണ് സൂചന. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി രുപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ ലങ്കയോട് ചേര്‍ന്നാണ് നിലവില്‍ ചുഴലിക്കാറ്റ് മേഖല. ഇത് തമിഴ്‌നാട് തീരത്തോട് അടുത്ത് ന്യൂനമര്‍ദ്ദമായി മാറിയേക്കാം. അങ്ങനെയാണെങ്കില്‍ ശക്തമായ മഴ എത്തിയേക്കും. ചെന്നൈ ഉള്‍പ്പെടെയുള്ളിടങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















