Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീഡിപ്പിക്കപ്പെട്ട വേദികള്‍ വെളിപ്പെടുത്തി സരിത

14 MAY 2016 02:20 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയിലെ കേരള ഹൗസിലും ക്ലിഫ് ഹൗസിലും മന്ത്രി അനില്‍ കുമാറിന്റെ റോസ് ഹൗസിലും ലെ മെറിഡിയന്‍ ഹോട്ടലിലുമാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്ന് സരിത എസ്. നായര്‍. മന്ത്രി എ.പി. അനില്‍ കുമാറും മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും കെണിയില്‍പെടുത്തിയാണ് പീഡിപ്പിച്ചതെന്നും സോളാര്‍ കമ്മീഷന് തെളിവുകള്‍ കൈമാറിയശേഷം മാധ്യമങ്ങളോട് സരിത പറഞ്ഞു. കെ.സി. വേണുഗോപാലിനുവേണ്ടി മന്ത്രി എ.പി. അനില്‍ കുമാറാണ് കെണിയൊരുക്കിയത്. കെ.സി. വേണുഗോപാലുമായി ഒരു വര്‍ഷം ശീതസമരത്തിലായിരുന്നു. എ.പി. അനില്‍ കുമാറുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് ചില സോളാര്‍ പദ്ധതികള്‍ക്കായി സമീപിച്ചപ്പോള്‍ മാന്യമായാണ് ഇടപെട്ടത്. ഈ വിശ്വാസമുള്ളതുകൊണ്ടാണ് കമ്പനിയുടെ കോഴിക്കോട് എനര്‍ജി മാര്‍ട്ടിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയെ വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍, കേന്ദ്രമന്ത്രി ഉദ്ഘാടനച്ചടങ്ങിന് വരണമെങ്കില്‍ അദ്ദേഹത്തിന് വഴങ്ങേണ്ടിവരുമെന്നതായിരുന്നു സ്ഥിതി. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയതുമായി ബന്ധപ്പെട്ട് ഹര്‍ത്താലുണ്ടായ ദിവസം എ.പി. അനില്‍ കുമാറിന്റെ പി.എ ഫോണില്‍ വിളിച്ച് മന്ത്രി വീട്ടിലേക്ക് വരാനാവശ്യപ്പെട്ടതായി അറിയിച്ചു. ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ എത്തിയപ്പോള്‍ പുറത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. റോസ് ഹൗസില്‍ കെ.സി. വേണുഗോപാല്‍ മാത്രമാണുണ്ടായിരുന്നത്. അവിടെവെച്ചാണ് കെ.സി. വേണുഗോപാല്‍ ശാരീരികമായി ഉപദ്രവിച്ചത്. പിന്നീട് ഡല്‍ഹിയില്‍വെച്ചും കൊച്ചിയിലെ ലെ മെറിഡിയനില്‍വെച്ചും ഉപദ്രവിക്കപ്പെട്ടു. റോസ് ഹൗസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് കൂടെയുണ്ടായിരുന്ന മാനേജരാണ്. അദ്ദേഹത്തിന് ഭയമുള്ളതിനാലാണ് അക്കാര്യങ്ങള്‍ പുറത്തുപറയാതിരുന്നത്. എന്നാല്‍, അന്ന് ദൃശ്യം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ താന്‍ വാങ്ങിവെച്ചതുകൊണ്ടാണ് കമീഷനില്‍ ആ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാനായത്. തനിക്കെതിരെ കെ.സി. വേണുഗോപാല്‍ മാനനഷ്ടക്കേസ് കൊടുത്തതുകൊണ്ടാണ് സ്വകാര്യതയെ ബാധിക്കുമെങ്കിലും നിവൃത്തിയില്ലാത്തതിനാല്‍ ഈ തെളിവുകള്‍ കൈമാറിയതെന്നും സരിത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (4 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (4 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (4 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (4 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (5 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (5 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (5 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (5 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (5 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (6 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (6 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (6 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (7 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (7 hours ago)

Malayali Vartha Recommends