ഇലക്ഷന്‍ കുടിയന്മാരെ വലയ്ക്കുമോ?

ഇലക്ഷന്‍ പ്രമാണിച്ച് വരുന്ന രണ്ടു ദിവസം അവധിയാ യതിനാല്‍ ഇന്ന് ബീവറേജ് കോര്‍പറേഷന്‍ വഴി മദ്യം പതിവിലും കൂടുതല്‍ ഒഴുകുമെന്ന് ഉറപ്പാണ്. രണ്ടു ദിവസത്തെ അവധി മുതലാക്കി മദ്യം ഇരട്ടി വിലക്ക് വില്ക്കുന്ന കള്ള കച്ചവടക്കാരും ഉണ്ടാകും. ഇത്തരക്കാരെ പോലീസ് പ്രത്യേകം ശ്രദ്ധിക്കും. ഇലക്ഷന്‍ പ്രചരണത്തിന് പരോക്ഷമായി മദ്യം നല്ല പങ്കു വഹിക്കുന്നുണ്ട്. നിഷ്പക്ഷമായി നില്ക്കുന്ന പല വോട്ടുകളും മദ്യത്തില്‍ മറിക്കുന്നതിന് വേണ്ടി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മദ്യം വാങ്ങി വക്കുമെന്ന് ഉറപ്പാണ്.
വാങ്ങി വക്കാനുള്ള സാമ്പത്തികം ഇല്ലാത്ത കൂലിപ്പണിക്കാരന്‍ പറഞ്ഞത് പോലെ "ആര് വന്നാലും പോയാലും ഞങ്ങള്‍ക്കൊന്നും ഒരു പുരോഗതിയും ഉണ്ടാകുന്നില്ല, പിന്നെ കിട്ടുന്ന മദ്യം എങ്കിലും വാങ്ങി കുടിക്കുന്നതില്‍ എന്താണ് തെറ്റ് ?". പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്നവസനിക്കാനിരിക്കെ, നാളെ ഒരു ദിവസം പരോക്ഷമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മദ്യം ഒഴുക്കുമെന്നുറപ്പാണ്. ഇതറിയാവുന്ന പോലീസും എക്‌സൈസും എല്ലാ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്തായാലും രാവിലെ മുതല്‍ എല്ലാ ബീവറേജു കളിലും നീണ്ട ക്യൂ കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















