മാനന്തവാടിയില്‍ ഇപ്പോഴും കലാഭവന്‍ മണിയാണ് താരം

ഇതുവരേയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ലെങ്കിലും ഇടതു രാഷ്ട്രീയത്തോട് എന്നും അടുപ്പം സൂക്ഷിച്ചിരുന്ന കലാഭവന്‍ മണിയുടെ ഫോട്ടോകള്‍ മാനന്തവാടിയില്‍ തെരഞ്ഞെടുപ്പു പോസ്റ്ററുകളില്‍ നിറയുന്നു. അത് ഇടതുമുന്നണിയുടെ പോസ്റ്ററുകളില്‍ മാത്രമല്ല എന്നതിലാണ് കൗതുകം.
മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രചാരണ ബോര്‍ഡിലാണ് മണിയുടെ ചിരിക്കുന്ന ചിത്രം ആദ്യം ഇടം നേടിയത് എന്നതും ശ്രദ്ധേയം. കലാഭവന്‍ മണി ജയലക്ഷ്മിയെ പ്രകീര്‍ത്തിക്കുന്ന വാക്കും നിറചിരിയുമായുളള മണിയുടെ മുഖവും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.
പിറ്റേന്ന് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.ആര്‍. കേളുവിന്റെ പ്രചാരണ ബോര്‍ഡിലും കലാഭവന്‍ മണി ഇടം നേടി. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും ഉളള ബോര്‍ഡില്‍ പുഞ്ചിരിക്കുന്ന മുഖവുമായി കലാഭവന്‍ മണിയുടെ മുഖവും ഇടം നേടി.
മരണത്തിന് ശേഷവും ജനമനസ്സില്‍ ജീവിക്കുന്ന കലാഭവന്‍ മണിയുടെ സ്വാധീനം മനസ്സിലാക്കിയാണ് ഇരു മുന്നണികളും പ്രചാരണത്തിനായി മണിയുടെ ഫോട്ടോ ഉപയോഗിക്കുന്നത്. നിയോജക മണ്ഡലത്തിലെ പലയിടത്തും മണിയുടെ ചിരിക്കുന്ന ഫോട്ടോകള്‍ ഇരു മുന്നണികളുടെയും ബോര്‍ഡില്‍ കാണാം.
തങ്ങളുടെ ഉറച്ച സഖാവായതിനാലാണ് മണിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്നതെന്നാണ് ഇടതു പക്ഷത്തിന്റെ പക്ഷം. എന്നാല്‍, മന്ത്രി പി.കെ. ജയലക്ഷ്മിയുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയ വ്യക്തിയായതിനാലാണ് മണിയുടെ ഫോട്ടോ ബോര്‍ഡുകളില്‍ വയ്ക്കുന്നതെന്ന് യുഡിഎഫും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















