ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് അശോകനും

വിവാദങ്ങള്‍ക്കിടെ പത്തനാപുരത്തെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ അശോകനും. പട്ടാഴിയിലെ പരിപാടിയിലാണ് അശോകന്‍ പങ്കെടുത്തത്. സിനിമ വകുപ്പ് മന്ത്രിയായിരിക്കെ മലയാള സിനിമയുടെ പുരോഗതിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത ആളാണ് ഗണേഷ് കുമാറെന്ന് അശോകന്‍ പറഞ്ഞു.അങ്ങനെയൊരാള്‍ക്കെതിരെ സിനിമാ ലോകത്ത് നിന്ന് തന്നെ രണ്ട് പേര്‍ മത്സരിക്കാന്‍ തയ്യാറായത് ധാര്‍മ്മികതയില്ലാത്ത നടപടിയാണെന്നും അശോകന്‍ പറഞ്ഞു. പത്തനാപുരത്ത് താന്‍ എത്തിയത് രാഷ്ട്രീയമായി കാണ്ടേണ്ടന്നും അത് സ്‌നേഹബന്ധം കൊണ്ടാണെന്നും സിനിമാ രംഗത്ത് അദ്ദേഹം ചെയ്തതിനുള്ള കടപ്പാടായും കണ്ടാല്‍ മതിയെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.പത്തനാപുരത്ത് ഗണേഷ് കുമാറിന് വോട്ട് തേടി നടന്‍മാരായ മോഹന്‍ലാലും ദിലീപും നിവിന്‍ പോളിയും എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















