പന്ത്രണ്ട് തവണ വിജയിപ്പിച്ച പാലക്കാര്‍ പതിമൂന്നാം തവണയും തന്നെ വിജയിപ്പിക്കും, ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുവരുമെന്ന് കെ.എം മാണി

നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുവരുമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി. പാലായില്‍ മത്സരമുണ്ടെന്നും കെ.എം.മാണി പറഞ്ഞു. പന്ത്രണ്ട് തവണ തുടരെതുടരെ വിജയിപ്പിച്ച പാലക്കാര്‍ പതിമൂന്നാം തവണയും തന്നെ വിജയിപ്പിക്കുമെന്ന് മാണി അവകാശപ്പെട്ടു. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നു മന്ത്രി കെ.ബാബു പറഞ്ഞു. മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്തുന്നവര്‍ക്കായി വോട്ട് ചെയ്യണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നും പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ഥികളും വിജയിക്കുമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















