അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് 32.20%

വോട്ടെടുപ്പ് അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 32.2 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്ക് . 36 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വയനാടിലാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ വോട്ട് ചെയ്തിരിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലെ പോളിംഗ് മുപ്പത് കടന്നിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പോളിംഗ് 35 ശതമാനം കടന്നിട്ടുണ്ട്. എറ്റവും കുറവ് പോളിംഗ് തിരുവനന്തപുരം ജില്ലയിലാണ് 27 ശതമാനം. പൊതുവില്‍ മലബാറില്‍ കനത്ത പോളിംഗും തെക്കന്‍ കേരളത്തില്‍ മന്ദഗതിയിലുള്ള പോളിംഗുമാണ് ഇപ്പോള്‍ കാണുന്നത്. രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്ന മധ്യകേരളത്തില്‍ മെച്ചപ്പെട്ട പോളിംഗുണ്ടെങ്കിലും, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പോളിംഗ് മന്ദഗതിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















