ഇ സമ്മതി ആന്‍ഡ്രോയിഡ് മൊബൈല്‍ അപ്ലിക്കേഷന്‍ തകരാറിലായി

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാനായി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് വേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേരളാ ഐ.റ്റി. മിഷനും ചേര്‍ന്ന് രൂപപ്പെടുത്തിയ ഇ സമ്മതി ആന്‍ഡ്രോയിഡ് മൊബൈല്‍ അപ്ലിക്കേഷന്‍ തകരാറിലായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുന്‍വര്‍ഷത്തില്‍ എസ്.എം.എസ് സംവിധാനത്തിലൂടെ ആയിരുന്നു പ്രിസൈഡിങ് ഉദാ്യേഗസ്ഥര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നത്. ഇത് സുഗമമാക്കാനായിട്ടാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്തത്.എല്ലാ പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെയും മൊബൈല്‍ നമ്പരുകളും ഒ.റ്റി.പി യും ഉപയോഗിച്ചായിരുന്നു ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നല്‍കേണ്ട മൊബൈല്‍ നമ്പരുകളും പാസ്സ് വേഡും കഴിഞ്ഞ ദിവസമാണ് ഉദാ്യേഗസ്ഥര്‍ക്ക് വിതരണം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















