കേരളം ഇല്ലെങ്കില്‍ കേന്ദ്രത്തിലേക്ക്.

മാധ്യമ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എം.വി രാഘവന്റെ മകന്‍ എം.വി നികേഷ് കുമാറിനെ സി.പി.എം രാജ്യസഭയിലേക്ക് നിര്‍ദ്ദേശിക്കും. നടന്ന തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ സി.പി. എം സ്ഥാനാര്‍ഥിയായി മത്സരിച്ചു തോറ്റ അവസരത്തിലാണ് പാര്ട്ടി ഇക്കാര്യം തീരുമാനിച്ചത്. രാജ്യസഭയിലേക്ക് 2018 ല്‍ വരുന്ന ഒഴിവിലേക്കാണ് നികേഷിനെ പാര്‍ട്ടി നിര്‍ദ്ദേശിക്കുക.
അഴീക്കോട് മണ്ഡലം ലീഗില്‍ നിന്ന് തിരിച്ചു പിടിക്കുന്നതിനു വേണ്ടിയാണു സി.പി.എം നികെഷിനെ മത്സരിപ്പിച്ചത്. ശക്തമായ മത്സരമായിരുന്നു നികേഷ് കാഴ്ച വച്ചത്.ഒരു ഘട്ടത്തില്‍ മുന്നെറ്റം കാണിച്ച നികേഷ് ലീഗ് സ്ഥാനര്തി കെ.എം ഷാജിയോട് 2287 വോട്ടുകള്‍ക്ക് തോറ്റിരുന്നു. വരുന്ന രാജ്യ സഭ സീറ്റിലെ പാര്‍ട്ടിയുടെ ഒഴിവിലേക്ക് പാര്‍ട്ടിയുടെ സഹയാത്രികനായ സിനിമാ നടന്‍ മമ്മൂട്ടിക്ക് നല്‍കാനിരിക്കായിരുന്നു പാര്‍ട്ടി. എന്നാല്‍ നികേഷ് കുമാറിന്റെ തോല്‍വി പാര്‍ട്ടിയെ ഇത്തരത്തില്‍ ചിന്തിപ്പിക്കുക ആയിരുന്നു. മമ്മൂട്ടി പാര്‍ട്ടിയുടെ അഭിപ്രായത്തോട് യൊജിക്കുമെന്നു പ്രതീക്ഷിക്കുന്നത് എന്നും പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























