ഫാസിസ്റ്റ് പ്രവണതയ്ക്കും ഭരണകൂട ഭീകരതയ്ക്കുമൈതിരെ മാമുക്കോയ

രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ എന്ന ആല്‍ബത്തില്‍ സത്യം പറയാനും സ്വാതന്ത്രത്തിനുവേണ്ടി പോരാടാനും ചങ്കൂറ്റമുണ്ടോയെന്ന് മാമുക്കോയ ചോദിക്കുന്നു.മലയാളത്തിലെ ആദ്യത്തെ ഹിപ്പ് ഹോപ്പ് സംഗീത ആല്‍ബമായ നേറ്റീവ് ബാപ്പയുടെ രണ്ടാം ഭാഗമായാണ് ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ പുറത്തിറങ്ങിയിരിക്കുന്നത്.
മുഹ്‌സിന്‍ പരാരിയാണ് ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. രാജ്യത്ത് ഉയര്‍ന്നു വരുന്ന ഫാസിസ്റ്റ് പ്രവണതക്കും ഭരണകൂട ഭീകരതക്കും എതിരായ വിമര്‍ശനമാണ് വീഡിയോ ആല്‍ബത്തിന്റെ പ്രമേയം.ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ ആത്മഹത്യയും സമീപകാലത്ത് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ ഉയര്‍ന്നു വന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും വീഡിയോയില്‍ പ്രമേയമാകുന്നു.
മാമുക്കോയയാണ് ആല്‍ബത്തില്‍ ബാപ്പയുടെ വേഷത്തില്‍ എത്തുന്നത്. ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ രശ്മി സതീഷാണ് ഗാനം ആലപിച്ചത്.കേരളത്തിലടക്കം ഉയര്‍ന്നു വരുന്ന ഇസ്‌ലാം വിരോധത്തെ വിമര്‍ശന വിധേയമാക്കിയ നേറ്റീവ് ബാപ്പയാണ് മാപ്പിള ലഹള ബാനറില്‍ മുഹ്‌സിന്‍ പരാരിയും സംഘവും ഒരുക്കിയ ആദ്യ സംഗീത ആല്‍ബം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















