പിണറായിയ്ക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രശംസ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കേരള കോണ്‍ഗ്രസ് (എം)ന്റെ മുഖപത്രമായ പ്രതിച്ഛായ. അനുഭവ സമ്പന്നനും പക്വമതിയുമായ നേതാവാണ് പിണറായിയെന്ന് പ്രതിച്ഛായ പ്രശംസിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ ആദ്യ ചുവടുകള്‍ അഭിനന്ദനാര്‍ഹമാണെന്നും പ്രതിച്ഛായയിലെ മുഖപ്രസംഗം പറയുന്നു. പുതിയ മുഖ്യമന്ത്രി ചെയ്യുന്ന ജനക്ഷേമകരമായ എല്ലാ കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും പ്രതിച്ഛായ വ്യക്തമാക്കുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസില്‍ എത്തി കണ്ടത്, വി.എസിനെ കന്റോണ്‍മെന്റ് ഹൗസില്‍ എത്തി കണ്ടത്, ബി.ജെ.പി നേതാവ് ഒ. രാജഗോപാലിനെ എ.കെ.ജി സെന്ററില്‍ സ്വീകരിച്ചത്, ഒ.എന്‍.വി കുറുപ്പിന്റെ കുടുംബാംഗങ്ങളെയും കെ.ആര്‍ ഗൗരിയമ്മയെയും സന്ദര്‍ശിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആദ്യ നടപടികളെ കേരള കോണ്‍ഗ്രസ് മുഖപത്രം പ്രശംസിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























