പ്രതികാരമൂര്‍ത്തിയാകാന്‍ എല്‍ഡിഎഫ് സര്‍ക്കാരില്ലെന്ന് മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതികാരമൂര്‍ത്തിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, പഴയകാലചെയ്തികളുടെ ഫലമനുഭവിക്കേണ്ടിവരുന്നതില്‍ ഇടതുസര്‍ക്കാരിനെ കുറ്റപ്പെടുത്തരുത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. വികസനത്തിന് തുരങ്കം വയ്ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അത് പ്രതികാരമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എടുത്ത നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കും. ഡാം സുരക്ഷിതമാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. അണക്കെട്ട് അന്താരാഷ്ട്ര സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനാണ് തീരുമാനം.
തമിഴ്‌നാടുമായി സംഘര്‍ഷത്തിലൂടെ പരിഹാരം കാണാനാവില്ല. ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുന്നതിനാണ് ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























