ഇനി വ്രതശുദ്ധിയുടെ നാളുകള്‍.... മാസപ്പിറവി കണ്ടതോടെ തിങ്കളാഴ്ച റമദാന്‍ നോമ്പ്

കോഴിക്കോട് കാപ്പാടു മാസപ്പിറവി കണ്ടതോടെ റമദാന്‍ നോമ്പിന് തിങ്കളാഴ്ച തുടക്കമാകുന്നു.
മാസപ്പിറവി കണ്ടതായി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളും പാളയം ഇമാം വി പി സുഹൈല്‍ മൗലവിയും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും അറിയിച്ചു.
വൈകാരിക വിക്ഷോഭങ്ങളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ആരാധനയാണ് റമദാനിലെ വ്രതാനുഷ്ഠാനം. ഹിജ്‌റ രണ്ടാം വര്‍ഷമാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതും റമദാനിലാണ്.
ആ മാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വ്രതമനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്ന് അല്ലാഹു കല്‍പിക്കുന്നതായാണു വിശ്വാസം. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിയുന്നതിലൂടെ പട്ടിണി എന്തെന്ന് തിരിച്ചറിയുന്നു. ഇത് സഹജീവികളോട് സഹാനുഭൂതിയുണ്ടാക്കും. തെറ്റുകളില്‍നിന്ന് വിട്ടുനില്‍ക്കാനും സല്‍കര്‍മങ്ങള്‍ ചെയ്യാനും പ്രേരണ നല്‍കുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്.
ദുര്‍വിചാരങ്ങളെ നിയന്ത്രണവിധേയമാക്കുന്ന വ്രതാനുഷ്ഠാനം പുതിയൊരു ജീവിത ശീലമാണു സമ്മാനിക്കുന്നത്. പകല്‍ ഉപവാസവും രാത്രി ഉപാസനയുമായി റമദാനെ ഭക്തിപൂര്‍ണമാക്കും. ഈ മാസത്തില്‍ ദീര്‍ഘ നേരം നമസ്‌കരിച്ചും ഖുര്‍ആന്‍ പാരായണത്തിലും അനുബന്ധ കര്‍മങ്ങളിലും ഏര്‍പ്പെട്ടും കൂടുതല്‍ സമയം പള്ളികളില്‍ കഴിയുന്നതിലാണ് വിശ്വാസികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























