പ്രധാന മന്ത്രിയുടെ രണ്ടു ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഏഴ് ധാരണപത്രങ്ങളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു

പ്രധാന മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഏഴ് ധാരണപത്രങ്ങളില്‍ ഇന്ത്യയും ഖത്തറും ഒപ്പുവെച്ചു. അമീരി ദിവാനില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിലായിരുന്നു ഒപ്പ് വച്ചത്.അമീരി ദിവാനില്‍ എത്തിയ മോദിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സ്വീകരിച്ചത്.
തൊഴില്‍ശേഷി വികസിപ്പിക്കുന്നതിനും യോഗ്യതാരേഖകള്‍ അംഗീകരിക്കുന്നതിനും ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള കര്‍മപദ്ധതികള്‍ക്കായുള്ള ധാരണപത്രം, സാമ്പത്തിക കുറ്റങ്ങള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള കരട് ധാരണപത്രം എന്നിവയിലും ഒപ്പുവെച്ചു. ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങി മേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണപത്രം ഒപ്പുവെച്ചു.
ഞായറാഴ്ച രാവിലെ ഷെറാട്ടന്‍ ഹോട്ടലില്‍ മോദിയും വ്യവസായപ്രമുഖരുമായുള്ള നിക്ഷേപകസംഗമം നടന്നു.ഇന്ത്യ അവസരങ്ങളുടെ നാടാണെന്നും, ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഖത്തറിലെ വ്യവസായികളെ സ്വാഗതം ചെയ്യുന്നു എന്ന് മോദി അറിയിച്ചു. റെയില്‍വേ,സൗരൊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഖത്തര്‍ വ്യവസായികള്‍ക്ക് വന്‍ അവസരങ്ങളുണ്ടെന്നും മോദി വ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇന്ത്യയില ബിസിനസ് തുടങ്ങുന്നതിനു ഏത് തരത്തിലുള്ള തടസങ്ങള്‍ ഉണ്ടായാലും താന്‍ നേരിട്ട് ഇടപെട്ട് പരിഹരിക്കുമെന്ന് മോദി അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഷൈരിബ് ഡൌണ്‍ ടൌണ്‍ പ്രൊജെക്റ്റില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പിലും മോദി സന്ദര്‍ശനം നടത്തി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























