31,000 രൂപ തന്നാല്‍ ടിവി നന്നാക്കാം

ഒന്നര വര്‍ഷം മുമ്പ് 47,000 രൂപയ്ക്ക് വാങ്ങിയ ടിവി തകരാറിലായപ്പോള്‍ റിപ്പയര്‍ ചെയ്യുവനായി കമ്പനി ആവശ്യപ്പെട്ടത് 31,000 രൂപ. സംഭവം തിരുവനന്തപുരത്താണ്, സര്‍വ്വീസ് ക്യാന്റീനില്‍ നിന്ന് സാംസങ്ങ് എല്‍.ഇ.ടി. ടിവി വാങ്ങിയ വിമുക്ത ഭടന് നേരിടേണ്ടി വന്നത് കടുത്ത മാനസിക സംഘര്‍ഷമാണ്.
കമ്പനിയുടെ അമാനുഷിക നിലപാടിനെതിരെ നിയമനടപടിക്ക് ഉപഭോക്താവ് തീരുമാനിച്ചതോടെ കമ്പനി നിലപാട് മാറ്റി. നിയമനടപടിയെ ഭയന്ന് കമ്പനി ടെലിവിഷന്‍ നന്നാക്കുന്നതിന്റെ കൂലി 10,000 രൂപയായിട്ട് കുറക്കുകയായിരുന്നു.
മിലിറ്ററി ക്യാന്റീനില്‍ നിന്നും വാങ്ങിയ സാംസങ്ങിന്റെ 40 ഇഞ്ച് ടെലിവിഷനാണ് വാങ്ങി 22 മാസത്തിനു ശേഷം പണിമുടക്കിയത്. ടിവി പ്രവര്‍ത്തന രഹിതമായതോടെ പട്ടാളക്കാരന്‍ സാംസങ്ങിന്റെ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























