അഡ്വക്കേറ്റ് ജനറല്‍ ആയി സി.പി സുധാകര പ്രസാദ് ചുമതലയേറ്റു പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കും,അഴിമതി രഹിതവും ലളിതവുമായ പ്രവര്‍ത്തനം ലക്ഷ്യം

സംസ്ഥാന അഡ്വക്കേറ്റ് ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ സി.പി സുധാകര പ്രസാദ് ചുമതലയേറ്റു. മുന്‍ പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.അസിഫ്, അഡിഷനല്‍ എ.ജി മാരായിരുന്ന കെ.എ ജലീല്‍, ബാബു വര്‍ഗീസ്, ഹൈക്കൊടതിയിലെ സീനിയര്‍ അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് സ്ഥാനമൊഴിയുന്ന എ.ജി കെ.പി. ദണ്ഡപാണി ചുമതല കൈ മാറിയത്.
അഞ്ചു വര്‍ഷം മുന്‍പ് എല്.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന സുധാകര പ്രസാദിനെ യു.ഡി.എഫ് സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ സ്ഥാനം മാറ്റി കെ.പി. ദണ്ഡപാണിയെ എ.ജി ആയി നിയമിച്ചിരുന്നു. അതേ സ്ഥാനത്തെക്കാണ് വീണ്ടും എല്.ഡി.എഫ് സര്‍ക്കാര്‍ സുധാകര പ്രസാദിനെ നിയമിച്ചത്. ഹൈക്കോടതിയിലെത്തിയ സുധാകരപ്രസാദിനെ ചുമതല ഒഴിയുന്ന അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി സ്വീകരിച്ചു. അഞ്ചു വര്‍ഷം മുന്‍പ് തന്നെ ഏല്‍പ്പിച്ച പദവി സന്തോഷത്തോടെ തിരിച്ചു നല്‍കുന്നു എന്ന പരാമര്‍ശത്തോടെയാണ് എ.ജി കെ.പി. ദണ്ഡപാണി ചുമതല കൈ മാറിയത്.
സര്‍ക്കാരും കോടതിയും തമ്മിലുള്ള എറ്റുമുട്ടല്‍ ഒഴിവാക്കുമെന്നും, നികുതി സംബന്ധമായ കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുമെന്നും എ.ജി സുധാകരപ്രസാദ് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാകുന്നതിന് പ്രത്യക പരിഗണന നല്‍കും, അഴിമതി രഹിതവും ലളിതവുമായ പ്രവര്‍ത്തനമാണ് ലക്ഷ്യമെന്നും ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് എ.ജി അറിയിച്ചു.
സുധാകര പ്രസാദ് വര്‍ക്കല ചാവര്‍കോട് സ്വദേശിയാണ്. സര്‍വീസ്, ഭരണഘടനാ നിയമങ്ങളിലും ക്രിമിനല്‍ നിയമങ്ങളിലും മികവ തെളിയിച്ച ഇദ്ദേഹം ഓള്‍ ഇന്ത്യ ലോയേഴ്‌സ് യുണിയന്‍ സംസ്ഥാന പ്രസിഡന്റും, അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്. 52 വര്‍ഷമായി അഭിഭാഷക രംഗത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























