സംസ്ഥാനത്തു കാലവര്‍ഷം ഇന്നു തുടങ്ങും, 10 വരെ ശക്തമായ മഴയ്ക്കു സാധ്യത

സംസ്ഥാനത്തു കാലവര്‍ഷം ഇന്നു തുടങ്ങുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ രാവിലെക്കകം മഴ ശക്തി പ്രാപിക്കും. 10 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു ദുരന്തനിവാരണവിഭാഗം കലക്ടര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കി. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. വേനല്‍മഴയ്ക്കു തുടര്‍ച്ചയായാണ് ഇത്തവണ കാലവര്‍ഷം തുടങ്ങുന്നത്. രണ്ടാഴ്ചയിലേറെയായി പല ജില്ലകളിലും വേനല്‍മഴ തുടരുകയാണ്. മാര്‍ച്ച് മുതല്‍ മേയ് 31 വരെ 313 മില്ലിമീറ്റര്‍ മഴയാണു കേരളത്തില്‍ ലഭിച്ചത്. ശരാശരി ലഭിക്കേണ്ട വേനല്‍മഴയെക്കാള്‍ 18% കുറവാണിത്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണു മഴ ഏറ്റവും കുറഞ്ഞത്. തിരുവനന്തപുരത്ത് ശരാശരിയെക്കാള്‍ 37% അധികം മഴ ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























