സെന്‍കുമാറിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും

ക്രമസമാധാന ചുമതലയുള്ള ഡിജിപി പദവിയില്‍ നിന്നു നീക്കിയതിനെതിരേ ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (സിഎടി) ഇന്നു പരിഗണിക്കും. സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ഹാജരാകും. ഡിജിപി ഉള്‍പ്പെടെയുള്ള സൂപ്രധാന പദവികളില്‍ നിയമിക്കപ്പെടുന്നവരെ കുറഞ്ഞതു രണ്ടു വര്‍ഷമെങ്കിലുംതുടരാന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്. സെന്‍കുമാര്‍ ഒഴിഞ്ഞതിനെത്തുടര്‍ന്നു ലോക്‌നാഥ് ബെഹ്‌റ അടുത്ത ഡിജിപിയായി ചുമതലയേറ്റുവെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജിയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ബോധിപ്പിച്ചത്. ഇന്നലെ അഡ്വക്കറ്റ് ജനറലായി ചുമതലയേറ്റ സുധാകര പ്രസാദ് ഹാജരാകുന്ന ആദ്യ കേസുകളിലൊന്നാണ് സെന്‍കുമാറിന്റെ ഹര്‍ജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























