ജിഷയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍, കൊല നടന്ന ദിവസം ജിഷ കോതമംഗലത്തേക്ക് ബസില്‍ യാത്ര ചെയ്തിരുന്നതായി തെളിവ് , അന്വേഷണത്തിന്റെ ഭാഗമായി സുഹൃത്തിനെ ചോദ്യം ചെയ്യും

ജിഷയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സുഹൃത്തിനെ ചോദ്യം ചെയ്യും. ജിഷ കൊല ചെയ്യപ്പെട്ട ദിവസം കോതമംഗലത്തേക്ക് യാത്ര ചെയ്തിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് നേര്യമംഗലത്തുള്ള സുഹൃത്തിനെ ചോദ്യം ചെയ്യുന്നത്. ജിഷയുടെ ഫോണിലെ കോള്‍ ലിസ്റ്റിലെ വിവരമനുസരിച്ച് ജിഷ കോതമംഗലത്തേക്ക് പോയത് ഈ സുഹൃത്തിനെ കാണാനാണെന്നാണ് പോലീസ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് ജിഷയുടെ നേര്യമംഗലത്തുള്ള സുഹൃത്തിനെ ചോദ്യം ചെയ്യുന്നത്.
രാവിലെ 11 മണിയോടെയായിരുന്നു ജിഷ കോതമംഗലത്തേക്ക് പോയത്. അവിടെ നിന്നും തിരിച്ച് 2 മണിയോടെ ജിഷ വീട്ടില്‍ തിരിച്ചെത്തി. ജിഷ യാത്ര ചെയ്ത ബസിലേയും ഓട്ടോയിലേയും െ്രെഡവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കോതമംഗലത്തേക്കും വ്യാപിപ്പിക്കുന്നത്. ജിഷയുമായി അടുത്ത് ബന്ധമുള്ള ആരെങ്കിലുമായിരിക്കാം കൊല നടത്തിയതെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും പൊലീസ്
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യംചെയ്ത അയല്‍വാസികളടക്കം എട്ടോളം പേരെ വീണ്ടും പോലീസ് വിളിച്ചുവരുത്തി. ഇവരുടെ ഫോട്ടോകളും മറ്റും ശേഖരിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപന ഉടമകളുടെ യോഗം 8ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. വിളിച്ചുചേര്‍ത്തിട്ടുണ്ട് തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ഉടമകളോടും തൊഴിലാളികളെ നല്‍കുന്ന ഏജന്റുമാരോടും ആവശ്യപ്പെട്ടു.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ട രേഖകള്‍ പോലീസ് ഹാജരാക്കാത്തതില്‍ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി അതൃപ്തി രേഖപ്പെടുത്തി. എഫ്.ഐ.ആര്‍., ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതിനുവേണ്ടിയാണ് ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























