രഹസ്യം കണ്ടുപിടിക്കാനായിതാ വനിതാ പുലിയെത്തി; കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്‍സ് മേധാവിയായി എഡിജിപി ആര്‍. ശ്രീലേഖ

രഹസ്യം കണ്ടുപിടിക്കാനായിതാ വനിതാ പുലിയെത്തി. കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്‍സ് മേധാവിയായി എ.ഡി.ജി.പി: ആര്‍. ശ്രീലേഖ നിയമിതയായി. പ്രമാദമായ നിരവധി കേസുകള്‍ കണ്ടുപിടിച്ച് മലയാളികളുടെ കൈയ്യടി നേടിയ ഐപിഎസ് ഓഫീസറാണ് ശ്രീലേഖ.
1987 ബാച്ച് ഉദ്യോഗസ്ഥയായ ആര്‍. ശ്രീലേഖ കേരളാ കേഡറിലെ ആദ്യ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്. ചേര്‍ത്തല, തൃശൂര്‍ എന്നിവിടങ്ങളില്‍ എ.എസ്. പി.യായും തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്.പി.യായും സേവനമനുഷ്ഠിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. നാലുവര്‍ഷത്തോളം സി.ബി.ഐ. കൊച്ചി യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു.
കേരളാ പോലീസിലെ ഉരുക്കുവനിതയായി അറിയപ്പെടുന്ന ശ്രീലേഖ, പത്തനംതിട്ട മാസപ്പടി ഡയറി പുറത്തുകൊണ്ടുവന്നതും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേ വിജിലന്‍സ് കേസെടുത്തതും ഉള്‍പ്പെടെ ഒട്ടേറെ കര്‍ശനനടപടികളിലൂടെ റെയ്ഡ് ശ്രീലേഖ എന്ന വിളിപ്പേരും സ്വന്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























