പത്താം ക്ലാസ് വിദ്യാര്‍ഥിയെ വായില്‍ വിഷമൊഴിച്ച് മൂടിക്കെട്ടി കൊല്ലാന്‍ ശ്രമം; അയല്‍വാസികള്‍ക്കെതിരെ പരാതി

വയനാട് വടുവന്‍ചാലില്‍ പതിനഞ്ച് വയസ്സുകാരനെ ബലമായി കെട്ടിയിട്ട് വായില്‍ വിഷമൊഴിച്ചതായി പരാതി. പത്താം ക്ലാസുകാരന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അയല്‍വാസികള്‍ മകനെ ഉപദ്രവിച്ചുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി.
എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. വടുവന്‍ചാല്‍ സ്വദേശി മജീദിന്റെ മകന്‍ ബിന്‍ഷാദിനെയാണ് ചിലര്‍ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതായി പറയുന്നത്. രാവിലെ സ്‌കൂളില്‍ പോകാനായി ഇറങ്ങുന്നതിനിടെ പിറകില്‍ നിന്ന് വാ പൊത്തിയ ഒരു സംഘം, കൈകള്‍ കെട്ടി വായില്‍ ഏന്തോ ദ്രാവകം ഒഴിച്ച ശേഷം വായയും മൂടികെട്ടിയെന്നും പറയുന്നു.
പറമ്പില്‍ തളര്‍ന്ന് കിടന്ന കുട്ടിയെ രക്ഷിതാക്കളാണ് പിന്നീട് കണ്ടെത്തിയത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അടുത്തവീട്ടില്‍ താമസിക്കുന്നവരാണ് സംഭവത്തിന് പിറകിലെന്ന് കുടുംബം ആരോപിക്കുന്നു. ഇവര്‍ തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതേ കുട്ടിയെ മുമ്പ് വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ചിരുന്നതായും രക്ഷിതാക്കള്‍ പറയുന്നു.
അതേസമയം പരാതിയന്വേഷിക്കുന്ന പൊലീസ് പറയുന്നത് സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നാണ്. ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്ന സാഹചര്യത്തില്‍ പരാതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























