പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് സുധീരന്‍, പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകും

പരാജയങ്ങളൊന്നും ശാശ്വതമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകും. യോഗ്യതയും പ്രവര്‍ത്തനവും മാനദണ്ഡമാക്കും. കാതലായ മാറ്റം പാര്‍ട്ടിയിലുണ്ടാകും. തോല്‍വിയില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്നും പാര്‍ട്ടിയെ സജീവമാക്കണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെന്നും സുധീരന്‍ അറിയിച്ചു. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സുധീരന്‍ മാധ്യമങ്ങളെ കണ്ടത്. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമാണ്. അനീതിക്കും അക്രമത്തിനുമെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും. വരാന്‍ പോകുന്നത് സമരങ്ങളുടെ നാളുകളെന്നും സുധീരന്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. അണികളെ നിരാശപ്പെടുത്തുന്നതൊന്നും പാര്‍ട്ടി തീരുമാനിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























