ജിഷ എന്റെ മകള്‍ തന്നെയാണ്, കേസ് അട്ടിമറിക്കാനുള്ള ദുഷ് പ്രചാരണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നു ജിഷയുടെ പിതാവ്

കൊലപാത കേസ് അട്ടിമറിക്കാനുള്ള വാര്‍ത്തകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. കൊലപാതകത്തിന് പിന്നില്‍ ഉന്നതരുണ്ടെന്ന് സംശയമുണ്ട് എന്നാല്‍ പി.പി. തങ്കച്ചനാണ് ഇതിന്റെ പിന്നിലെന്ന് പറയാനുള്ള തെളിവുകള്‍ തന്റെ കൈയിലില്ലെന്നും പാപ്പു പറഞ്ഞു. ഇന്ന് രാവിലെയാണ് ജിഷയുടെ അച്ഛന്‍ പാപ്പു ഡി.ജി.പി ക്ക് പരാതി നല്കിയത്. ജിഷ തന്റെ മകള്‍ തന്നെയാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ലെന്നും പാപ്പു പറഞ്ഞു.
ജോമോനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നെന്നും പാപ്പു വെളിപ്പെടുത്തിയിരുന്നു. ഒപ്പിട്ട് നല്‍കിയപ്പോള്‍ വാര്‍ഡ് മെമ്പര്‍ ആയിരം രൂപ നല്‍കിയെന്നും പാപ്പു പറഞ്ഞു. ഇതിന് പിന്നാലെയാണ് ജിഷ തന്റെ മകളാണെന്നും കേസന്വേഷണം വഴി തെറ്റിക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ത്തകള്‍ അന്വേഷിക്കണമെന്നും കാണിച്ച് പാപ്പു ഡിജിപിക്ക് ഇന്ന് പരാതി നല്‍കിയത്.
അതേ സമയം ജിഷ വധവുമായി ബന്ധപ്പെട്ട് മാതാവ് രാജേശ്വരിയെ അന്വേഷണസംഘം വീണ്ടും ചെയ്യുകയാണ്. ഇവരുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്നും നോക്കണമെന്ന് ഞായറാഴ്ച ഡി.ജി.പി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്ത് വരുന്നത്. ജിഷക്ക് മാതാവ് പെന്‍കാമറ എന്തിനാണ് വാങ്ങിക്കൊടുത്തത് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇനിയും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























