Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രോളര്‍മാര്‍ ജാഗ്രതൈ.. ഇ പി ജയരാജനെ ട്രോള്‍ ചെയ്യുന്നവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തി ബാബു എം പാലിശ്ശേരി

07 JUNE 2016 06:56 AM IST
മലയാളി വാര്‍ത്ത.

അബദ്ധവും പൊങ്ങച്ചവും വിളിച്ചുപറയുന്ന ആരെയും ആക്ഷേപഹാസ്യത്തിലൂടെ പൊളിച്ചടുക്കുന്ന പരിപാടിയാണ് ട്രോളിംഗ്. കഴിഞ്ഞ മന്ത്രിസഭയില്‍ അവരുടെ പ്രധാന ഇര തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ഏറ്റവും ഒടുവില്‍ ഏറ്റവും ശക്തമായ ട്രോളിങ് നേരിടേണ്ടി വന്നത് കായികമന്ത്രി കൂടിയായ ഇ പി ജയരാജനാണ്.
ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ മലയാളിയാക്കിയ ജയരാജന്റെ പ്രസ്താവനക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളിങ് പ്രവാഹമായിരുന്നു. ഇങ്ങനെ ഇടതു മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുപൊങ്ങിയതോടെ പല സഖാക്കളുടെയും അസഹിഷ്ണുത മുളപൊട്ടി. സോഷ്യല്‍ മീഡിയയില്‍ സൗമ്യമായ നിലപാട് സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടതിന് പിന്നാലെ തന്നെ ഭീഷണിയുടെ സ്വരത്തില്‍ രംഗത്തെത്തിയത് കുന്ദംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബാബു എം പാലിശ്ശേരിയുടെ ഭീഷണി.
ഇ പി ജയരജനെ കൊന്നുതിന്നാന്‍ കൊലവെറി പൂണ്ടു നടക്കുന്ന നവമാദ്ധ്യമപുലികള്‍ എന്നു വിളിച്ചു ാെണ്ടാണ് പാലിശ്ശേരിയുടെ ഭീഷണി. മന്ത്രിയെ വിമര്‍ശിക്കുന്നതില്‍ തെറ്റു പറയുന്നില്ല. പക്ഷെ അവിടന്നും വിട്ട് 'എടാ, പോടാ,മണ്ടാ' അത്രത്തോളം വേണ്ടാ.. ബന്ധപ്പെട്ടവര്‍ അതു നിര്‍ത്തിക്കോ എന്നാണ് മുന്‍ എംഎല്‍എയുടെ ഭീഷണി. ഇതും ട്രോളര്‍മാര്‍ക്ക് പണിയാകും അത്ര തന്നെ.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ബഹു മന്ത്രി ഇ പി ജയരജനെ കൊന്നുതിന്നാന്‍ കൊലവെറി പൂണ്ടു നടക്കുകയാണല്ലൊ കുറെ നവ മാദ്ധ്യമ പുലികള്‍. ഒരു യാത്രക്കിടയില്‍ ടെലിഫോണിലൂടെയുള്ള സംസാരത്തിനിടക്കു സംഭവിക്കാനിടയുള്ള ഒരു പിശകു മാത്രമാണിതെന്നു വേണമെങ്കില്‍ നമുക്കു തിരിച്ചറിയാവുന്നതെയുള്ളു ഈ സംഭവം. ദുരുദ്ദേശമൊന്നുമില്ലെങ്കില്‍ മനോരമക്കു അപ്പോള്‍ തന്നെ തിരുത്താമായിരുന്നു ഇക്കാര്യം. പക്ഷേ അതിലൊരു നര്‍മ്മത്തിനു സ്‌കൊപ്പുണ്ട് എന്നതുകൊണ്ട് ചെറുതായി അതൊന്നു ആഘോഷിച്ചാലും മനസ്സിലാക്കാം. വ്വിമര്‍ശിക്കുന്നതിലും തെറ്റു പറയുന്നില്ല. പക്ഷെ അവിടന്നും വിട്ട് 'എടാ, പോടാ,മണ്ടാ' അത്രത്തോളം വേണ്ടാ.. ബന്ധപ്പെട്ടവര്‍ അതു നിര്‍ത്തിക്കൊ. നവ മാദ്ധ്യമ ലോകവും നേതാക്കന്മാരുടെ ഡയലൊഗുകളും ഇവിടൊന്നും കൊണ്ട് തീരുന്നില്ലല്ലൊ! നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ തെറ്റു വരുത്തുംബോള്‍ പാര്‍ട്ടിക്കുവേണ്ടി ജീവന്‍ കൊടുക്കാന്‍ മടിയില്ലാത്ത അനുയായികള്‍ക്കു ധാര്‍മ്മികരോഷമുണ്ടാവുന്നതു സ്വാഭാവികം തന്നെയാണു. ഞാനും അത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ശ്ശ്‌ലീലമായ ഭാഷയില്‍ ഒറ്റ വരി. അതിനപ്പുറത്തേക്കുപോകുന്നത് അല്‍മഹത്യാപരമാണു. അതിനാല്‍ നമുക്കിതു ഇവിടെ നിര്‍ത്താം. എതിര്‍ രാഷ്ട്രീയം കൊണ്ട് ഇനിയും നിറുത്താതെ കുരക്കുന്നവര്‍ക്കെതിരെ ഒന്നിച്ചു പടയണി തീര്‍ക്കാം.
എന്നാല്‍ ബാബു എം പാലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിനോട് പലരും രൂക്ഷമായാണ് പ്രതികരിച്ചത്. നേതാവ് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്ന് പലരും വ്യക്തമായി തന്റെ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയിയെയും മന്ത്രിമാരെയും അവഹേളിക്കുന്ന വിധത്തില്‍ സഖാക്കള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ എവിടെയായിരുന്നു സഖാവേയെന്നും ചോദിക്കുന്നവരുണ്ട്. സൈബര്‍ ലോകത്ത് ഇന്നലെ വരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിമര്‍ശിച്ച പലരും ഇപ്പോള്‍ സഖാക്കള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (9 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (18 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (25 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (32 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends