ഉരുളയ്ക്കുപ്പേരി പോലെ ഗണേഷ് കുമാറിന് മറുപടി നല്കി സലിം കുമാര്‍

ഗണേഷ്‌കുമാറിനു മറുപടിയുമായി സലിംകുമാര്‍. രണ്ടു ദിവസം മുന്‍പല്ല, ഈ നിമിഷം വരെയും അമ്മയില്‍ നിന്ന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് സലിംകുമാര്‍. ആനുകൂല്യം എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് പോലും എനിക്കറിയില്ല. എന്തുതന്നെ ആയാലും ഇതുവരെ ഒന്നും എനിക്കു ലഭിച്ചിട്ടില്ല. സലിം കുമാര്‍ വ്യക്തമാക്കി.
രണ്ടു ദിവസം മുന്‍പു വരെ അമ്മയില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റിയ സലിംകുമാര്‍ ഇതുവരെ അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പു കാലത്ത് മാധ്യമശ്രദ്ധ നേടാനുള്ള നാടകമായിരുന്നു സലിംകുമാര്‍ നടത്തിയതെന്നുമാണ് ഗണേഷ്‌കുമാര്‍ ആരോപിച്ചത്. 'ഇന്‍ഷുറന്‍സ് കാശ് ആണ് ആനുകൂല്യം എന്ന് ഇവര്‍ പറയുന്നത്. ഇത് എന്നെപ്പോലുള്ള നൂറുകണക്കിന് അമ്മയില്‍ നിന്നുള്ള കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിച്ച് ഉണ്ടാക്കിയതാണ്. അല്ലാതെ ഒരാളുടെയും ആനയെവിറ്റ് ഉണ്ടാക്കിയ പൈസയല്ല അത്. കലാകാരന്‍മാര്‍ കഷ്ടപ്പെട്ടതിന്റെ ഒരു ഓഹരിയാണ് ഇത്. ആ സ്‌റ്റേജ്‌ഷോയിലും ഞാന്‍ ഗണേഷ്‌കുമാറിനെ ഒരു സ്‌കിറ്റിലോ ഒരു പാട്ടിലോ ഒന്നിലും കണ്ടിട്ടില്ല. ഞാന്‍ അതിന് അദ്ദേഹത്തെ കുറ്റം പറയുന്നുമില്ല, കാരണം സ്‌റ്റേജില്‍ കയറി പാട്ടു പാടാനും സ്‌കിറ്റ് കളിക്കാനുമൊക്കെ കലാകാരനായിരിക്കണം. സലിംകുമാര്‍ പറഞ്ഞു.
ഈ ആനുകൂല്യം എന്നു പറയുന്നത് സ്‌കിറ്റ് കളിച്ചും പാട്ടുപാടിയും ഉണ്ടാക്കിയതാണ്. എന്നാല്‍ ഇതുവരെ ആയിട്ടും എനിക്കിത് ലഭിച്ചിട്ടില്ല. ആത് എന്താണെന്നു എനിക്കറിയില്ല. അത് എന്താണെന്ന് അന്വേഷിക്കണം. ഒരു ഭാരവാഹിയായിട്ട് ഇരുന്നാല്‍ പോര അതു കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ടതും കൂടിയുണ്ട്.
മണ്ടുപറമ്പിലെ ഉണ്ണിക്ക് അറിയാം അന്വേഷിച്ചിട്ടാണ് പറയാനുള്ളതെന്ന്. ചുമ്മാതെ ഒരോന്നും പറഞ്ഞിട്ട് കാര്യമില്ല, ഇതൊക്കെ കിട്ടിയിട്ടുണ്ടോ എന്നുകൂടി അന്വേഷിക്കണം– സലിംകുമാര്‍ പറഞ്ഞു. ആദ്യം കാര്യങ്ങള്‍ അന്വേഷിക്കുക. വൈസ്പ്രസിഡന്റ് ആയിട്ട് ഇരുന്നാല്‍ പോര, കാര്യങ്ങള്‍ അന്വേഷിച്ചിട്ട് പത്രക്കാരുടെ മുന്നില്‍ ഞെളിഞ്ഞിരിക്കുക. അതെങ്കിലും അറിയാനുള്ള മനഃസ്ഥിതി ഇല്ലെങ്കില്‍ പിന്നെ ഈ വക കാര്യത്തിനു നില്‍ക്കരുത്. സലിംകുമാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























