രക്ഷകനെ അങ്കലാപ്പിലാക്കി മഞ്ഞചേര മോചനം നേടി

എറണാകുളം കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം ചൊവ്വാഴ്ച വൈകിട്ട് മെട്രോ നിര്‍മാണ സ്ഥലത്തെ വലയില്‍ ഒരു വമ്പന്‍ മഞ്ഞ ചേര കുടുങ്ങി. വഴിപോക്കര്‍ ചേരയെ വലയില്‍ നിന്ന് മോചിപ്പിച്ചു.
മെട്രോ നിര്‍മാണ തൊഴിലാളികളാണ് ചേരയെ കണ്ടത്. മെട്രോ ബാരിക്കേഡുകള്‍ക്ക് സമീപം വലയില്‍ കുടുങ്ങി പിടയുന്ന ചേരയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ചേരയെ രക്ഷപ്പെടാനുള്ള ശ്രമം ഫോണ്‍ കാമറയില്‍ പകര്‍ത്താനായിരുന്നു തിരക്ക്.
ഇതിനിടെ ചേരയെ രക്ഷിക്കാനായി കാഴ്ചക്കാര്‍ക്കിടയില്‍ നിന്ന് ഒരു തമിഴ് തൊഴിലാളി രംഗത്തെത്തി. ചേര പിടിത്തക്കാരന്റെ കൈ വിരുതോടെ വലതുകൈ കൊണ്ട് ചേര തല അമര്‍ത്തിപ്പിടിച്ച്, പാമ്പിനെ വലയില്‍ നിന്ന് ഊര്‍ത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ തല അമര്‍ന്നതോടെ ചേര വാലുകൊണ്ട് രക്ഷകന്റെ ഇടതുകൈയില്‍ വട്ടംചുറ്റി പിടിച്ചു. ഒരു കൈയില്‍ ചേരയുടെ വായും മറു കൈയില്‍ ചേരയുടെ വാലുമായിരുന്നു.
ചേരയുടെ രക്ഷകന്‍ സ്വയരക്ഷയ്ക്ക് അപേക്ഷിച്ചതോടെ മറ്റൊരു വഴിപോക്കന് സഹായവുമായെത്തി. കത്തി കൊണ്ട് ചേര കുടുങ്ങിയ ഭാഗത്തെ വലക്കണ്ണികള്‍ മുറിച്ചുമാറ്റി. തുടര്‍ന്ന് ഇടതു കൈയില്‍ കുടുങ്ങിയ ചേരയുടെ വാല്‍ വലിച്ചൂരി. ചേരയെയും രക്ഷകനെയും രക്ഷപ്പെടുത്തി. കുരുക്കുകളില്‍ നിന്ന് മോചനമായതോടെ ചേര ഉടന്‍തന്നെ തൊട്ടടുത്ത കാനയിലേക്ക് ഇഴഞ്ഞു രക്ഷപ്പെട്ടു. രണ്ടു രക്ഷകരെയും കണ്ടുനിന്നവര്‍ പ്രോത്സാഹിപ്പിച്ചത് കൈയടിയോടെയാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























