വീടിന് മുകളിലേക്ക് മണ്ണിനടിഞ്ഞു വീണ് എസ്എഫ്ഐ നേതാവ് മരിച്ചു

ഇടുക്കി വാഴവരയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു. വാഴവര അഞ്ചുരുളി കൗണ്ടിയില്‍ ജോബി ജോണി (33) ആണ് മരിച്ചത്. രാവിലെ 6.50ഓടെയാണ് വീടിന് മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണത്. വീട് പൂര്‍ണമായി തകര്‍ന്നു.
ജോബിയുടെ അച്ഛന്‍ ജോണി, അമ്മ ചിന്നമ്മ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിന്നമ്മക്ക് ചെറിയ പരിക്കുണ്ട്. ഇവരെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനോടൊപ്പം വീണ പാറക്കല്ലിനടിയില്‍ ജോബി കുടുങ്ങുകയായിരുന്നു. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ജോബിയെ പുറത്തെടുത്തത്.
എസ്.എഫ്.ഐ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റായിരുന്ന ജോബി നിലവില്‍ സി.പി.എം കട്ടപ്പന ലോക്കല്‍ കമ്മിറ്റിയംഗമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























