മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. സുപ്രീംകോടതി വിധിക്ക് വിധേയമായിട്ടാകും നടപടി. സ്‌കൂള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നു കോടതിയെ സര്‍ക്കാര്‍ അറിയിക്കും. ഇതേരീതിയില്‍ മറ്റു മൂന്നു സ്‌കൂളുകളും ഭാവിയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
എന്നാല്‍, സ്‌കൂള്‍ ഏറ്റെടുക്കുന്നതിന് നിയമ തടസ്സമില്ലെന്ന് നിമയസെക്രട്ടറി അറിയിച്ചു. മന്ത്രിസഭ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കണമെന്നും നിയമോപദേശം നല്‍കി. സര്‍ക്കാര്‍ നിലപാട് അഡ്വക്കേറ്റ് ജനറല്‍ നാളെ ഹൈക്കോടതിയെ അറിയിക്കും.
മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെഎസ്‌യുവും ആവശ്യപ്പെട്ടിരുന്നു. അതേസമയം, പൂട്ടാന്‍ സുപ്രീം കോടതി ഉത്തരവിട്ട കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളില്‍ പ്രതിഷേധം തുടരുകയാണ്. പൊലീസ് സേനയെ സ്‌കൂളില്‍ നിന്ന് ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ജൂണ്‍ എട്ടിനകം സ്‌കൂള്‍ പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















