ജിഷയുടെ മൊബൈല്‍ ഫോണില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ; കൊലപാതകം ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെയാണോ എന്ന് അന്വേഷിക്കും

ജിഷ കൊലക്കേസില്‍ പോലീസ് പുറത്തു കൊണ്ടുവരുന്നത് സങ്കീര്‍ണ്ണമായ വിവരങ്ങള്‍. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയില്‍ അസത്യമുണ്ടെന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ദീപ നല്‍കിയ മൊഴിയനുസരിച്ച് തനിക്കോ തന്റെ സഹോദരിക്കോ അന്യസംസ്ഥാന തൊഴിലാളികളുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്നായിരുന്നു. മാത്രമല്ല തനിക്ക് ഹിന്ദിയറിയില്ല എന്ന് പറഞ്ഞിട്ട് പിന്നീട് അറിയാം എന്ന് മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു.
ജിഷയുടെ മൊബൈല്‍ ഫോണില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ കൂടി ലഭിച്ചതോടെ പൊലീസ് അന്വേഷണം പുതിയ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ജിഷയുടെ കൊലപാതകി ബംഗ്ലാദേശിലേക്ക് കടന്നുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമെടുത്ത ഫോട്ടോകളും ചര്‍ച്ചയാകുയാണ്.
കൊല്ലപ്പെടുന്നതിനു മൂന്നുമാസം മുമ്പാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ജിഷ ഫോട്ടോ എടുത്തത്. ഈ ചിത്രങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍നിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചു. അഭിമുഖത്തിനു വേണ്ടിയാണിതെന്നാണ് സ്റ്റുഡിയോ ജീവനക്കാരോടു പറഞ്ഞത്. എന്നാല്‍, അഭിമുഖത്തിനു പോയതായി അന്വേഷണസംഘത്തിനു വിവരം കിട്ടിയിട്ടില്ല. ഫോട്ടോ എടുക്കും മുമ്പ് ജിഷ ബ്യൂട്ടിപാര്‍ലറിലും പോയിരുന്നു. ബ്യൂട്ടീഷന്‍ ജിഷയോടു കല്യാണക്കാര്യം തിരക്കിയെന്നും മൊഴി ലഭിച്ചിട്ടുണ്ട്. ജിഷയ്ക്ക് ബന്ധം ഉണ്ടായിരുന്ന നേതാവിന്റെ മകനെ കുറിച്ചും അന്വേഷണം നടത്തും.
അതേസമയം ജിഷയെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനെ ചോദ്യംചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. അടുത്തിടെ ജയിലില്‍നിന്നും തിരിച്ചെത്തിയ ഇയാളെ സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മയക്കുമരുന്നിന് അടിമയായ നേര്യമംഗലം സ്വദേശിയെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജിഷ കൊല്ലപ്പെട്ടശേഷം ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിയിട്ടില്ലെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഇത്. ജിഷയുമായി ബന്ധമില്ലെന്നു കണ്ടതോടെ വിട്ടയച്ചു.
ജിഷയുടെ നഖത്തിനിടയില്‍ നിന്നും ലഭിച്ച കോശത്തിന്റെ ഡി.എന്‍.എയും ചുരിദാറില്‍ നിന്നു ലഭിച്ച ഉമിനീരിന്റെ ഡി.എന്‍.എയും ഒന്നാണെന്നും പുരുഷന്റേതാണെന്നും തെളിഞ്ഞതോടെ പ്രതി ഒരാള്‍ മാത്രമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ഒമ്പതുപേരുടെ രക്തം, തലമുടി എന്നിവ ഡി.എന്‍.എ പരിശോധനക്കായി ഹൈദരാബാദിലേക്ക് അയച്ചതിന്റെ ഫലം ഇന്നു ലഭിക്കുമെന്നാണ് സൂചന.
അതേസമയം ജനങ്ങളില്‍ നിന്നും കടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി പൊലീസ് മറ്റു മാര്‍ഗ്ഗങ്ങളും തേടുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെടാതെ വിവരങ്ങള്‍ കൈമാറുന്നതിന് അവസരമൊരുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഇതിനായി ജിഷയുടെ വീടിന്റെ അരക്കിലോമീറ്റര്‍ ചുറ്റളവിലെ പ്രധാന ജംഗ്ഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിക്കും. ഇതിന്റെ ആദ്യപടിയായി ഇന്ന് വൈകിട്ട് ചിറപ്പടി ബീവറേജസ് ജംഗ്ഷന്‍ തുടങ്ങി അഞ്ച് കേന്ദ്രങ്ങളില്‍ ബോക്‌സുകള്‍ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമനടപടികള്‍ ഭയന്ന് ജിഷയുടെ അയല്‍വാസികളില്‍ ചിലര്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ സഹായകമായ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.നേരില്‍ വിളിച്ച് ഇവരില്‍ പലരില്‍ നിന്നും മൊഴിയെടുത്തെങ്കിലും അന്വേഷണത്തിന് ഗുണകരമാവുന്ന ഒരുവിവരവും ലഭിച്ചില്ല.
മറ്റുവഴികളില്‍ വ്യാപകമായി നടന്നുവരുന്ന അന്വേഷണത്തിലും കാര്യമായ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ നാട്ടുകാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്‍ഫര്‍മേഷന്‍ ബോക്‌സുമായി പൊലീസ് രംഗത്തെത്തിയിട്ടുള്ളത്പരസ്പര വിരുദ്ധമായ ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴികള്‍ അന്വേഷക സംഘത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. മകളുടെ കൊലപാതകത്തില്‍ അയല്‍വാസികളിലൊരാള്‍ക്ക് പങ്കുണ്ടെന്നാണ് ഇവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.എന്നാല്‍ ഇത് സംമ്പന്ധിച്ച് പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഇയാളെ കേസില്‍ കുടുക്കാന്‍ പര്യാപ്തമായ വിവരങ്ങളൊന്നും അതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.
നീല ആക്റ്റീവയില്‍ മകള്‍ക്കൊപ്പം അധികം മുടിയില്ലാത്ത ഒരുകൂട്ടുകാരി ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന് ജിഷയുടെ കൊലപാതകം നടന്ന് അടുത്തനാളുകളില്‍ ചാനല്‍ കാമറക്ക് മുന്നില്‍ രാജേശ്വരി വെളി്‌പ്പെടുത്തിയിരുന്നു. ജിഷ ഈ പെണ്‍കുട്ടിയുമായി കൂട്ടുകൂടി നടക്കുന്നതില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതിനാല്‍ കൂട്ടുകാരിയോട് വീട്ടില്‍ വരരുതെന്ന് താന്‍ വിലക്കിയതായും ഈ സന്ദര്‍ഭത്തില്‍ രാജേശ്വരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം രാജേശ്വരി പിന്നീട് മാധ്യമ പ്രവര്‍ത്തകരോ പൊലീസുമായോ പങ്കുവച്ചിട്ടില്ലന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















