Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജിഷ കൊലക്കേസില്‍ ഉന്നതന് പങ്ക്; പോലീസ് കണ്ണടച്ച് ഇരുട്ടാക്കുന്നു: ജിഷയുടെ പിതാവ്

08 JUNE 2016 03:48 AM IST
മലയാളി വാര്‍ത്ത.

ജിഷ കൊലക്കേസില്‍ പരസ്പര ബന്ധമില്ലാത്ത പല റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നതെന്ന് ജിഷയുടെ അച്ഛന്‍. ജിഷ മദ്യപിച്ചെന്നുള്ള റിപ്പോര്‍ട്ടുകളും മറ്റും അന്വേഷണം വഴിതിരിച്ച് വിടാനുള്ള തന്ത്രമാണെന്നും. ഇക്കാര്യങ്ങള്‍ താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കുമെന്നും ജിഷയുടെ അച്ഛന്‍ പറഞ്ഞു. കൊലപാതകിയെക്കുറിച്ച് തനിക്ക് പല സംശയങ്ങളുമുണ്ട്. അതിനെക്കുറിച്ചുള്ള വിവരങ്ങളും ഇന്ന് മുഖ്യമന്ത്രിയെ കാണുമ്പോള്‍ പറയുമെന്ന് ജിഷയുടെ അച്ഛന്‍ പറയുന്നു.
താന്‍ മദ്യപിച്ച് വീട്ടില്‍ വരുമ്പോള്‍ അവള്‍ അതിനെ എതിര്‍ക്കാറുണ്ട്. അങ്ങനെയുള്ള മകളെക്കുറിച്ച് ഉന്നതന്റെ പേര് പുറത്ത് വരാതിരിക്കാനാണ് അനാവശ്യ വാര്‍ത്തകള്‍ പുറത്ത് വരുന്നത് അദ്ദേഹം ആരോപിച്ചു. മകളുടെ കൊലപാതകത്തിന്റെ കാര്യത്തില്‍ പോലീസിന്റെ മൂടിവെയ്പ്പ് അവസാനിപ്പിക്കണം എന്നാണ് തനിക്ക് പറയാന്‍ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. എന്റെ മകള്‍ ഒറ്റക്ക് വീട്ടില്‍ വരുന്ന സമയം നോക്കി കൃത്യമായി കരുതിക്കൂട്ടിയാണ് ഇത് ചെയ്തത്. എന്റെ മകളുടെ കൊലപാതകത്തിന് പിന്നില്‍ ഒരു ഉന്നതനായ ശക്തിയുണ്ട്.
ഓരോ സാഹചര്യത്തെളിവുകളും അത് തന്നെയാണ് വ്യക്തമാക്കുന്നത്. ജനങ്ങള്‍ ഒന്നടങ്കം ജിഷക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെടുമ്പോള്‍ പോലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്. ചെരുപ്പും ഡിഎന്‍എ ടെസ്റ്റുമായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയത് എന്തിന് വേണ്ടിയായിരുന്നു? കൊലപാതകി തൊട്ട് അടുത്ത് തന്നെ ഉണ്ടെന്ന് പോലീസിനും അറിയാവുന്നതല്ലേ. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരേ ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയതായും ജിഷയുടെ പിതാവ് ഒരു മാധ്യമത്തോട് പറയുകയുണ്ടായി.
ജിഷയുടെ അമ്മ രാജേശ്വരിക്ക് മകള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 15 ലക്ഷം രൂപ കൈമാറുന്നത് പിപി തങ്കച്ചനാണ്. ഇത് നേരത്തെ തന്നിരുന്നുവെങ്കില്‍ അവള്‍ മരിക്കില്ലായിരുന്നെല്ലോ എന്നാണ് അന്ന് രാജേശ്വരി പറഞ്ഞത്. മൂത്തമകള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കി. ജിഷയുടെ ആശ്രിത അല്ലായിരുന്നിട്ടും എന്തിനാണ് ദീപക്ക് ജോലി നല്‍കിയത്? ഇതോടെ ഇവര്‍ക്ക് തങ്കച്ചന്‍ പൊന്നച്ചനായി എന്നും അദ്ദേഹം ആരോപിച്ചു. പണത്തിന് വേണ്ടിയല്ല തന്റെ പോരാട്ടം. തനിക്ക് വധ ഭീഷണിയുണ്ട്. കോടികള്‍ നല്‍കാമെന്ന് പറഞ്ഞാലും താന്‍ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (33 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (49 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (56 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends