ലേഖയുടെ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി ജി.സുധാകരന്‍

അവയവ ദാനത്തിലൂടെ ലോകത്തിന് മാതൃകയായ ലേഖ.എം നമ്പൂതിരിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. മന്ത്രി ചൊവ്വാഴ്ച തന്നെ ഫോണില്‍ വിളിച്ചുവെന്നും സര്‍ക്കാര്‍ എല്ലാ സഹായകവുമായി ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തതായി ലേഖ പറഞ്ഞു. ലേഖയുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് സാജന്‍ ലേഖയെ ഏറ്റെടുക്കുന്നത്. ഒരു രക്ഷകനായി തന്നിലേക്കെത്തിയ സാജന്റെ ദുരവസ്ഥയും ലേഖയില്‍ വിഷമമുണ്ടാക്കുന്നു.
ഡ്രൈവറായ സാജനു നിരവധി രോഗങ്ങള്‍ ഉണ്ടെങ്കിലും കുടുംബത്തിന്റെ ദുസ്ഥിതി ഓര്‍ത്ത് ഡ്രൈവിങ്ങ് ജോലികള്‍ക്കായി ഇപ്പോഴും പോകുകയാണ്. നിര്‍ധനയായിരുന്ന ലേഖക്ക് പല വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും നിര്‍ധനനായ ഷാഫി നവാസിനാണ് വൃക്ക ദാനമായി നല്‍കിയത്. വൃക്കദാനം ചെയ്തു രണ്ടു വര്‍ഷത്തിനുശേഷം തന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ഈ കാര്യം പുറത്തായത്. മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഈ വാര്‍ത്ത ലോകമറിയുന്നത്. കാരണം ഇതിലൂടെ ആര്‍ക്കെങ്കിലും ഒരു പ്രചോദനമുണ്ടാകുന്നെങ്കില്‍ അങ്ങനെയാകട്ടെയെന്ന് ലേഖ കരുതി.
മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശവാദമുയര്‍ത്തുന്ന ചില സംഘടനകള്‍ തന്നെ കരുവാക്കി നിരവധിപ്പേരെ കബളിപ്പിച്ചതായും നല്ലവരായ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികള്‍ കൊടുത്തതായും ലേഖ പറഞ്ഞു. എന്നാല്‍ ഈ സംഘടനകളൊന്നും തന്നെ ഈ അവസ്ഥയില്‍ തിരിഞ്ഞു നോക്കിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















