രാത്രി സവാരിക്കിറങ്ങിയ എട്ടാം ക്ലാസ്സുകാരിയെയും കാമുകനായ പത്താം ക്ലാസ്സുകാരനെയും പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു

തൃശൂരിലാണ് പത്താം ക്ലാസുകാരന്റെയും എട്ടാം ക്ലാസുകാരിയുടെയും രസകരമായ പ്രണയ സവാരിയുടെ അവസാനം പോലീസ് വീട്ടിലെത്തിച്ചത്. രാത്രി മുറിയിലുണ്ടായിരുന്ന മകളെയും കൂട്ടി പോലീസുകാര്‍ രാവിലെ വീട്ടില്‍ വന്നത് കണ്ട അച്ഛനും അമ്മയും ഞെട്ടി. രാത്രി രണ്ടരയോടെ ബൈക്കില്‍ കറങ്ങിയ കുട്ടികളെ നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസാണ് സുരക്ഷിതമായി വീടുകളിലെത്തിച്ചത്.
തൃശൂരിലെ ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ പത്താം ക്ലാസ്സുകാരനും എട്ടാം ക്ലാസ്സുകാരിയും പൊലീസ് പിടിയിലായത്. വീട്ടുകാര്‍ ഉറങ്ങിയതിനു ശേഷം അടുക്കളയിലൂടെ പുറത്തിറങ്ങിയ പെണ്‍കുട്ടി പുറത്ത് കാത്തു നിന്ന കാമുകന്റെയൊപ്പം ബൈക്കില്‍ രാത്രി സവാരിക്ക് പോവുകയായിരുന്നു. രാത്രി 11 മണിയോടെ പുറത്തിറങ്ങിയ ഇരുവരും അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചു പോകുന്നതിനിടെ പൊലീസിനു മുന്നില്‍പ്പെടുകയായിരുന്നു. കസ്റ്റടിയില്‍ എടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികള്‍ വീട്ടില്‍ നിന്നുമിറങ്ങി ബൈക്കില്‍ കറങ്ങിയതാണെന്ന് മനസിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















