താമസിച്ചാല്‍ പണി പാളും... ഫയലുകളില്‍ തീരുമാനം എടുക്കാന്‍ കാലതാമസം എടുത്താല്‍ കര്‍ശന നടപടി; സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ഇത് പഴയ സര്‍ക്കാരല്ല. തോന്ന്യാസം പറ്റില്ല. എല്ലാം ഞെടിയിടയില്‍ ആയിരിക്കണം...സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. പ്രവൃത്തി സമയത്ത് ഫോണ്‍ പോലും അനാവശ്യമായി ഉപയോഗിക്കാന്‍ പാടില്ല.
ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതിനിടക്ക് സാഹിത്യ വാസന ഉണര്‍ത്താന്‍ നില്‍ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ ഫയലുകളില്‍ തീരുമാനം എടുക്കണമെന്നും നെഗറ്റീവ് ഫയല്‍ നോട്ട സംവിധാനമാണ് ഇപ്പോള്‍ കേരളത്തില്‍ ഉളളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആവശ്യം എങ്ങനെ തളളികളയാം എന്നതാണ് ഈ രീതിയെന്നും ഇത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോസ്റ്റിവ് ഫയല്‍ നോട്ട സംവിധാനം വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















