നാണിച്ച് കേരളം.... 3 മാസം കൊണ്ട് മാനഭംഗപ്പെടുത്തിയത് 219 പെണ്‍കുട്ടികളെ

സംസ്ഥാനത്ത് ഇക്കൊല്ലം ആദ്യത്തെ മൂന്നു മാസത്തിനിടയില്‍ മാനഭംഗം ചെയ്യപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത 219 പെണ്‍കുട്ടികള്‍ മൊത്തം 594 ബലാല്‍സംഗകേസുകളാണ്. ഇക്കൊല്ലം ആദ്യത്തെ 90 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന പോലീസിന്റെ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തു വിട്ടത്. മലപ്പുറമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകളുടെ തലസ്ഥാനം.
42 കേസുകളുമായി തിരുവനന്തപുരമാണ് മലപ്പുറത്തിന് പിന്നിലുള്ളത്. 57 കേസുകളുമായി കൊല്ലവും പിന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം 1974 ബലാല്‍സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 711 എണ്ണത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ മൈനര്‍ പെണ്‍കുട്ടികളായിരുന്നു.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സ്ത്രീകള്‍ മരിച്ച അഞ്ച് കേസുകളാണ് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് നിന്നാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാലയളവില്‍ 8 കുട്ടികളെയും കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 177 സ്ത്രീകളെയും 160 കുട്ടികളെയുമാണ് സംസ്ഥാനത്ത് തട്ടികൊണ്ടു പോയത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്ക് പേരു കേട്ട സംസ്ഥാനമായി കേരളം മാറി കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സ്ത്രീ പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇത് തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ലക്ഷ്യമിട്ട് നിരവധി നിയമനിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. ചടുലതയോടെ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷനും സംസ്ഥാനത്തുണ്ട്. എന്നാല്‍ അതിനെയെല്ലാം നോക്കുകുത്തിയാക്കുന്ന പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നു വരുന്നത്.
ലോക്കല്‍ പോലീസിന്റെ ജാഗ്രതക്കുറവും നാട്ടുകാരുടെ നിസഹകരണവുമാണ് കാരണം. സ്ത്രീയുടെ നിലവിളി കേട്ടാല്‍ പോലും പുറത്തിറങ്ങി നോക്കാത്ത അധമന്‍മാരായി മനുഷ്യന്‍ മാറിയിരിക്കുന്നു. എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















