Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊല്ലം ജില്ലയിലെ ക്രമസമാധാനപാലനം ഇനി ദമ്പതിമാരുടെ ചുമതല

08 JUNE 2016 05:44 AM IST
മലയാളി വാര്‍ത്ത.

ഒരു ജില്ലയുടെ ക്രമസമാധാനപാലന ചുമതല ദമ്പതികള്‍ കൈകാര്യം ചെയ്യുന്നത് അപൂര്‍വമാണ്. എന്നാല്‍ കൊല്ലം ജില്ലയുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്യുന്നതിനുള്ള നിയോഗം യുവ ഐപിഎസ് ഓഫീസര്‍മാരായ ദമ്പതികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. കൊല്ലം റൂറല്‍ എസ്പി. അജിതാ ബീഗത്തിനും ഭര്‍ത്താവ് സതീഷ് ബിനോക്കുമാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. നിലവില്‍ കൊല്ലം റൂറല്‍ എസ്പിയാണ് അജിതാ ബീഗം. ഭര്‍ത്താവായ സതീഷ് ബിനോ കോട്ടയം എസ്പിയായിരുന്നു. 

കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് സതീഷ് ബിനോയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് ഉത്തരവിറക്കി. കേരള പോലീസിലെ മികച്ച യുവ ഐപിഎസ് ഓഫീസറാണ് അജിതാബീഗം. കേരളത്തിലെ പല സുപ്രധാന കേസുകളും അന്വേഷിച്ച അന്വേഷണ മികവിന് ഉടമകൂടിയാണ് അജിതാബീഗം. വരാപ്പുഴ പീഡനകേസ്, തെറ്റയില്‍ കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണം നടത്തിയത് അജിതാ ബീഗമായിരുന്നു. 

എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയായിരിക്കുന്ന കാലയളവിലാണ് ശോഭാ ജോണ്‍ പ്രതിയായ വരാപ്പുഴ പീഡനകേസിന്റെ അന്വേഷണ ചുമതല അജിതാ ബീഗത്തിന് ലഭിച്ചത്. 2008 ബാച്ച് ഐപിഎസ് ഓഫീസറായ അജിതാ ബീഗം കോയമ്പത്തൂര്‍ സ്വദേശിനിയാണ്. തന്റെ ആദ്യ നിയമനം ജമ്മുകാശ്മീരിലായിരുന്നു. എഎസ്പി ട്രെയിനിയായി സര്‍വീസില്‍ പ്രവേശിച്ച അജിതാ ബീഗം പിന്നിട് കാശ്മീരിലെ റിയാസി, റാംബന്‍ എന്നി ജില്ലകളുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി, തൃശൂര്‍ റൂറല്‍ എസ്പി, തിരുവനന്തപുരം സിറ്റി ഡിസിപി, വയനാട് എസ്പി, പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പള്‍ എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പ് വേളയിലായിരുന്നു കൊല്ലം റൂറല്‍ എസ്പിയായി അജിതയെ നിയമിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷക്കാലയളവിനുള്ളില്‍ ഈ യുവ ഐപിഎസ് ഓഫീസര്‍ക്ക് നാല് മാരത്തോണ്‍ സ്ഥലം മാറ്റത്തിന് വിധേയമാകേണ്ടി വന്നിരുന്നു. ക്രമസമാധാനപാലന രംഗത്ത് മികച്ച രീതിയിലുള്ള പ്രവര്‍ത്തനവും പൊതുജനങ്ങളോടുള്ള സൗമ്യമായ പെരുമാറ്റവും അജിതാബീഗത്തിനെ കൂടുതല്‍ ജനകീയ പോലീസ് ഓഫീസറുടെ ഉന്നതിയിലെത്തിച്ചു. 

കന്യാകുമാരി സ്വദേശിയായ സതീഷ് ബിനൊയും 2008 ഐപിഎസ് ബാച്ചുകാരനാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ട്രെയിനിയായാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് ഉജൈയിന്‍ എഎസ്പിയായി. കൊള്ളക്കാരുടെ മേഖലയായ ചമ്പല്‍ക്കാട് ഉള്‍പ്പെടുന്ന മൊറാറ ജില്ലയില്‍ അഡീഷണല്‍ എസ്പിയായും സതീഷ് ബിനൊ സേവനമനുഷ്ഠിച്ചിരുന്നു. 

എറണാകുളം റൂറല്‍ എസ്പി, കോട്ടയം എസ്പി എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്ന സതീഷ് ബിനൊയും അജിതാ ബീഗവും ഇക്കാലമത്രയും വിദൂരസ്ഥലങ്ങളിലായിരുന്നു ഔദ്യോഗികജീവിതം നയിച്ചിരുന്നത്. ഇപ്പോഴാണ് ഒരു ജില്ലയില്‍ തന്നെ ഇരുവര്‍ക്കും ഔദ്യോഗിക ജീവിതം നയിക്കുന്നതിന് അവസരം ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (17 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (26 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (51 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends