സത്യസന്ധയായ പോലീസ് ഓഫീസര്‍ക്ക് കിട്ടിയ പണി ഇങ്ങനെ...

വെറും മൂന്ന് വാചകം കൊണ്ട് ഒരു സംസ്ഥാനത്തെ തന്നെ ഇളക്കി മറിച്ചിരിക്കുകയാണ് കര്‍ണാടകയിലെ പോലീസ് ഓഫീസറായ അനുപമ ഷേണായ്. റിസൈന്‍ഡ് ആന്‍ഡ് ജോബ് ലെസ് രാജിവെച്ചു ഇനി തൊഴില്‍ രഹിത എന്ന അനുപമയുടെ പോസ്റ്റാണ് കര്‍ണാടകയില്‍ വലിയ വിവാദമായത്.
കോണ്‍ഗ്രസ് മന്ത്രിയായ പി.ടി പരപമേശ്വര്‍ നായകയുടെ ഫോണ്‍ ഹോള്‍ഡ് ചെയ്തതിന്റെ പേരില്‍ അനുപമയെ അടുത്തിടെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് ജനരോഷത്തെ തുടര്‍ന്ന് സ്ഥലം മാറ്റം പിന്‍വലിച്ച് പഴയ പോസ്റ്റ് തന്നെ നല്‍കിയെങ്കിലും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് അനുപമയെ രാജിയിലേക്ക് നയിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വിഷയത്തില്‍ കൂടുതലൊന്നും പ്രതികരിക്കാന്‍ അനുപമ തയ്യാറായിട്ടില്ല. അനുപമയുടെ രാജി രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയതോടെയാണ് കര്‍ണ്ണാടകയില്‍ വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറിയത്. ജോലിയില്‍ തികഞ്ഞ ഉത്തരവാദിത്തവും അര്‍പ്പണമനോഭാവവും കാണിക്കുന്ന മിടുക്കിയായ ഉദ്യോഗസ്ഥയാണ് അനുപമയെന്നും അതുതന്നെയായിരിക്കാം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവര്‍ ശത്രുവായതെന്നും ബിജെ.പി നേതാവ് സുരേഷ് കുമാര്‍ പറഞ്ഞു. അനുപമയ്ക്ക് നിരന്തരം ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു മന്ത്രി. അതുതന്നെയാണ് അവരെ രാജിയിലേക്ക് നയിച്ചത്. സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് അവര്‍ രാജിവെച്ചത്. സത്യസന്ധയായ ഒരു ഉദ്യോഗസ്ഥയോടുള്ള പ്രതികാരനടപടിയാണ് സര്‍ക്കാര്‍ അനുപയോട് കാണിച്ചതെന്നും ബി.ജെ.പി കുറ്റപ്പെടുത്തുന്നു ബെല്ലാരി ജില്ലയിലെ കുട്‌ലിഗിയിലെ ഡി.എസ്.പി ആയിരുന്നു അനുപമ. അനുപമയുടെ രാജി ഡി.ഐജിക്ക് ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അതിലെന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കുന്നുണ്ടെന്നും തനിക്ക് കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















