ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരും

ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും. യുഡിഎഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം എഐസിസിയുടെ അനുമതി ലഭിച്ച ശേഷമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. നിയമസഭാകക്ഷി നേതാവും യുഡിഎഫ് ചെയര്‍മാനും രണ്ടുപേരാകുന്നത് ഇതാദ്യമാണ്.
നേതാക്കളുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സ്ഥാനമേറ്റെടുത്തതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, യുഡിഎഫ് ചെയര്‍മാനാകാന്‍ പൂര്‍ണസമ്മതം അറിയിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. 'എന്റെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് എന്റെ അഭിപ്രായങ്ങള്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. തോല്‍വിയില്‍ ഉത്തരവാദിത്തമുള്ളവര്‍ തുടരുന്നത് ശരിയല്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യുഡിഎഫ് ചെയര്‍മാന്‍ പദവി ഏറ്റെടുക്കണമെന്ന സമ്മര്‍ദം ശക്തമെങ്കിലും അതുവേണ്ടന്ന നിലപാടിലായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതൃപദത്തിലേക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ നേതൃത്വത്തില്‍ അദ്ദേഹം തുടരണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല തന്നെ ഇക്കാര്യം ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷി നേതാക്കളും ഈ അഭിപ്രായം പങ്കുവച്ചു. പക്ഷേ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം കൂടി കണക്കിലെടുത്തു നിയമസഭാകക്ഷി നേതൃത്വം ഒഴിഞ്ഞ സാഹചര്യത്തില്‍ മറ്റു പദവി ഏറ്റെടുക്കുന്നതു ശരിയല്ലെന്ന സമീപനത്തിലായിരുന്നു അദ്ദേഹം. സാങ്കേതികമായ പദവി ഉമ്മന്‍ചാണ്ടിക്ക് ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഈ വാദത്തെ പിന്തുണയ്ക്കുന്നവരുടെയും അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















