ഉത്തരം മുട്ടി ചെന്നിത്തല പൊളിച്ചടുക്കി ഐസക്ക്... പണി പള്ളിപ്പുറത്താകും ചെന്നിത്തലേ

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അതിബുദ്ധിയില്‍ പിറന്ന ഹരിപ്പാട്ടെ സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ അംഗീകാരം പോകും ഹരിപ്പാട്ട് മെഡിക്കല്‍ കോളേജ് വേണ്ടെന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. താന്‍ ഫയല്‍ പഠിക്കാതെയാണ് കോളേജ് വേണ്ടെന്ന നിലപാടാടെടുത്തതെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ അതിശക്തമായ ഫെയ്‌സ് ബുക്ക് പോസ്റ്റുമായി ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തെത്തി.
പൊതു വിഭവം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള തന്ത്രമാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജെന്ന് ഡോ തോമസ് ഐസക് പറയുന്നു. കേരള മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ ഡെവലപ്‌മെന്റ് കമ്പനിയുടെ തന്ത്രമാണ് മെഡിക്കല്‍ കോളേജെന്ന് ഐസക് പറയുന്നു. കമ്പനിയുടെ ഓഹരി മൂലധനം 80 കോടിയാണ്. ഇതില്‍ 26% സര്‍ക്കാര്‍ വിഹിതം. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയുടെ വിലയാണ് ഓഹരി. കമ്പനി വായ്പ എടുത്ത് മെഡിക്കല്‍ കോളേജിന്റെ കെട്ടിടം നിര്‍മ്മിക്കുമെന്നാണ് കരുതുന്നത്. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് മെഡിക്കല്‍ നടത്തിപ്പുകാര്‍. ആദ്യത്തെ സ്ഥാപനം കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് 99 വര്‍ഷത്തെ പാട്ടത്തിന് രണ്ടാമത് പറഞ്ഞ കമ്പനിക്ക് നല്‍കും. രണ്ടാമത്തെ സ്ഥാപനം സ്വന്തമായി മെഡിക്കല്‍ കോളേജ് നടത്തി ലാഭമുണ്ടെങ്കില്‍ ആദ്യത്തെ കമ്പനിക്ക് നല്‍കും.
ഒരു വര്‍ഷം 100 കുട്ടികളെ പ്രവേശിപ്പിക്കണമെങ്കില്‍ 500 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കണം ഇത് ആരു പണിയുമെന്ന് വ്യക്തമല്ല, അത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് നബാര്‍ഡില്‍
നിന്നും വായ്പയെടുത്ത് സര്ക്കാര്‍ തിരിച്ചടക്കണമെന്നാണ.് 2016-17 ലെ വാര്‍ഷിക പദ്ധതിയില്‍ വണ്ടാനം ഗവ.മെഡിക്കല്‍ കോളേജിന് ഉമ്മന്‍ചാണ്ടി വകയിരുത്തിയത് 13 കോടി മാത്രമാണ്, അതേസമയം സ്വകാര്യഭൂമി ഏറ്റെടുത്ത് നല്‍കാന്‍ ഹരിപ്പാട് മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ നീക്കി വച്ചത് 15 കോടി. ഹരിപ്പാടിനോട് ചെന്നിത്തല കാണിക്കുന്ന സ്‌നേഹം വണ്ടാനത്തോട് കാണിച്ചിരുന്നെങ്കില്‍ എന്നേ ഇത് ഒന്നാന്തരം മെഡിക്കല്‍ കോളേജ് ആകുമായിരുന്നു എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















