രാജീവ്ഗാന്ധി കെട്ടിടത്തിന് പണം നല്‍കിയില്ല; സോണിയാഗാന്ധിക്കെതിരേ കേസ്

രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട കെട്ടിടം പണിത ഇനത്തില്‍ പണം നല്‍കിയില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കെതിരേ കേരളത്തില്‍ കേസ്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന് വേണ്ടി കെട്ടിടം പണിതവകയില്‍ കോണ്‍ഗ്രസുകാര്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് പാര്‍ട്ടി അദ്ധ്യക്ഷയ്‌ക്കെതിരേ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കേസുമായി രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ സംസ്ഥാനഘടകത്തിലെ പ്രമുഖരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ എന്നിവരുടെ പേരുകളും പരാതിയിലുണ്ട്. ഏഴു വര്‍ഷമായി പ്രതിഫലം കിട്ടിയിട്ടില്ലെന്ന് കാണിച്ച ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് രംഗത്ത് വന്നത്. 2005 ല്‍ സോണിയയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തത്. സംഭവം പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്നതായിട്ടാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























