പോക്കറ്റില്‍ മഞ്ഞക്കാര്‍ഡുമായി ജേക്കബ് തോമസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ആസ്ഥാനത്തെത്തി

പോക്കറ്റില്‍ മഞ്ഞകാര്‍ഡുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ആസ്ഥാനത്തെത്തി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും പോക്കറ്റിലുള്ള മഞ്ഞ കാര്‍ഡ് വിജിലന്‍സ് ഡയറക്ടര്‍ ഉദ്യോഗസ്ഥരെ കാണിച്ചില്ല. ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിക്കാനെത്തിയതാണെന്ന് ജേക്കബ് തോമസ് പറഞ്ഞു.
ക്രമക്കേട് കണ്ടാല്‍ ആദ്യം ഉദ്യോഗസ്ഥരെ മഞ്ഞകാര്‍ഡ് കാട്ടും, തിരുത്തിയില്ലെങ്കില്‍ ചുവന്ന കാര്‍ഡ് കാട്ടി പുറത്താക്കും. ക്രിയാക്തമ വിജിലന്‍സിന്റെ ഭാഗമായി ഡയറക്ടര്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മുന്നറിയിപ്പായിരുന്നു ഇത്. ലൈസന്‍സുകള്‍ നല്‍കുന്നതില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ക്രമക്കേട് ഉന്നയിച്ച് ചില പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറും എഡിജിപി ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷ കമ്മീഷണറേറ്റിലെത്തിയത്.
ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിയശേഷമാണ് ഡയറക്ടര്‍ മടങ്ങിയത്. പരാതി ലഭിച്ചിട്ടുളള്ള മറ്റ് ഓഫീസുകളിലും ഇങ്ങനെ മിന്നല്‍ സന്ദര്‍ശനം നടത്താന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് ഉദ്യോഗസ്ഥനാകും ആദ്യം മഞ്ഞ കാര്‍ഡ് കിട്ടുകയെന്നാണ് ഇനി കാണേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























