വിഎസിന്റെ പദവി സംബന്ധിച്ച് തീരുമാനം കേന്ദ്രകമ്മിറ്റിക്കു ശേഷം മാത്രം

പദവി സംബന്ധിച്ച് സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്റെ അതൃപ്തിമാറ്റാന്‍ പാര്‍ട്ടി ഒരുങ്ങുന്നു. വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകൂ. കേന്ദ്രനേതാക്കള്‍ വിഎസുമായി സംസാരിക്കും. കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കാന്‍ വിഎസ് ഡല്‍ഹിയിലെത്തുമ്പോഴായിരിക്കും ഇത്. വിഎസിന്റെ അതൃപ്തി മാറ്റാനാണ് കേന്ദ്രനേതാക്കള്‍ ഇടപെടുന്നത്. സ്ഥാനമോഹിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി വിഎസ് നേരത്തെ പരാതിപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പില്‍ കേരളത്തിലങ്ങോളമിങ്ങോളം എല്‍ഡിഎഫിനായി പ്രചാരണം നടത്തി മുന്നണിയെ അധികാരത്തിലെത്തിച്ചതില്‍ വിഎസിന് പ്രധാന പങ്കുണ്ടെന്നു തിരിച്ചറിഞ്ഞ ദേശീയ നേതൃത്വം വിഎസിനെ കേരള കാസ്‌ട്രോ എന്നു വിശേഷിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ വിഎസിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് കേന്ദ്രനേതൃത്വം തീരുമാനമെടുത്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു പിന്നാലെ വിഎസിന് ക്യാബിനറ്റ് റാങ്കോടുകൂടി സ്വതന്ത്ര ചുമതലയുള്ള പദവി നല്‍കുമെന്നുമുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























