പഞ്ച് ചെയ്തുകഴിഞ്ഞാല്‍ സീറ്റില്‍ ഉണ്ടാവണം സെക്രട്ടേറിയറ്റ് ജീവനക്കാരോട് പിണറായി

പഞ്ച് ചെയ്തുകഴിഞ്ഞാല്‍ സീറ്റില്‍ ഉണ്ടാവണം എന്ന് സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫിസ് സമയത്ത് അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും കലാ-സാഹിത്യ പോഷണവും വേണ്ട. സെക്രട്ടേറിയറ്റിനു സമീപം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ ഗ്രൗണ്ടില്‍ 40 മിനിറ്റോളം നീണ്ട പ്രസംഗം അണിനിരത്തിയാണു മുഖ്യമന്ത്രി ജീവനക്കാരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുന്നിലുള്ള ഓരോ ഫയലും ഓരോരുത്തരുടെ ജീവിത പ്രശ്‌നങ്ങളാണെന്നതു മനസ്സിലാക്കി, അനുകമ്പയോടെ തീരുമാനങ്ങള്‍ എടുക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതിനായിരിക്കണം മുന്‍തൂക്കം. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നവര്‍ മറുപടി പറയേണ്ടിവരുമെന്നും ശക്തമായ ഭാഷയില്‍ മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് ജീവനക്കാരോടു പറഞ്ഞു.
ജീവനക്കാര്‍ക്കു നേരെ പ്രതികാര നടപടി ഉണ്ടാവില്ല. പക്ഷേ സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനു വേണ്ട ഇടപെടലുകള്‍ ഉണ്ടാവും. അഴിമതിരഹിത, സുതാര്യ നവകേരളം കെട്ടിപ്പടുക്കുകയാണു ലക്ഷ്യം. സെക്രട്ടേറിയറ്റ് നടത്തിപ്പിലും ഫയല്‍ നോട്ടത്തിലും രാഷ്ട്രീയം കലരേണ്ടതില്ല. പക്ഷേ സര്‍ക്കാരുകള്‍ മാറിവരികയെന്നാല്‍ അതു രാഷ്ട്രീയ മാറ്റമാണ്. മാറുന്ന ജനാഭിലാഷം ഭരണത്തില്‍ നയങ്ങളായി പ്രതിഫലിക്കും. ചില ഉദ്യോഗസ്ഥര്‍ക്കു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അതേ തീവ്രതയോടെ മനസ്സിലാക്കാന്‍ കഴിയില്ല. ഫയലുകളില്‍ എഴുതുന്ന കുറിപ്പാവാം ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ തുടര്‍ന്നു ജീവിക്കണോ മരിക്കണോ എന്നുപോലും തീരുമാനിക്കുന്നത്. ഇപ്രകാരം പ്രതീക്ഷ നഷ്ടപ്പെട്ടു ഹിമാചലില്‍ ഒരു വയോധിക ആത്മഹത്യ ചെയ്തതു പത്രത്തില്‍ വന്നത് ഓര്‍മയിലുണ്ട്.
സന്ദര്‍ശന സമയത്ത് ഔദ്യോഗിക ചര്‍ച്ചകളും യോഗങ്ങളും ഒഴിവാക്കണം. കാര്യക്ഷമത കൈവരിക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. ഇ-ഗവേണന്‍സും ഇ- ഫയലിങ്ങും മൂന്നു മാസത്തിനകം നടപ്പാക്കും. ഓരോ അപേക്ഷയുടെയും അപ്പോഴുള്ള സ്ഥിതി അപേക്ഷകന്റെ ഫോണില്‍ മനസ്സിലാക്കാന്‍ കഴിയണം. അപ്പോഴേ സുതാര്യ കേരളം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ സാധിക്കൂ എന്നും പിണറായി പറഞ്ഞു. ഭരണം കാര്യക്ഷമമാക്കാന്‍ ഭരണപരിഷ്‌കാര സമിതികളിലെ നിര്‍ദേശങ്ങളില്‍ സ്വീകാര്യമായതു നടപ്പാക്കും. ഒരു സെക്ഷന്‍ പൂര്‍ണമായും ഒന്നിച്ചിരിക്കണം.
മേലുദ്യോഗസ്ഥര്‍ ആകെ ഒന്നിച്ചുണ്ടായാല്‍ കാലതാമസം ഒഴിവാക്കാം. അറ്റന്‍ഡര്‍ അവധിയിലായതിനാല്‍ ഫയല്‍നീക്കം വൈകുന്ന സംവിധാനം ഒഴിവാക്കണം. എല്ലാ ഓഫിസുകളും ഈ രീതിയിലേക്കു മാറണം. ഒരു സെക്രട്ടറി പല മന്ത്രിമാരുടെ വകുപ്പുകള്‍ നോക്കുന്ന അവസ്ഥ മാറ്റിയതും കാര്യക്ഷമതയ്ക്കു വേണ്ടിയാണ് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, െ്രെപവറ്റ് സെക്രട്ടറി എം.ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























