ചാലക്കുടി പുഴയോരത്ത് നീ എന്റെ പൊന്‍'മണി' കൂടാരംകണ്ടോ., എന്റെ ജീവനാം മുത്തിനെ കണ്ടോ...!

നാടന്‍ പാട്ടുകള്‍ കൊണ്ട് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഇഷ്ടപാത്രമായ കലാഭവന്‍ മണിയുടെ ഓര്‍മ്മകളുമായി അനിയന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പുതിയ പാട്ടിറക്കുന്നു.'ഞാന്‍ ഒരു ഗായകന്‍ അല്ല, പക്ഷെ ചേട്ടന്റെ മരണശേഷം ഞങ്ങളെ ആശ്വസിപ്പിക്കാന്‍ വന്ന കേരളത്തിലെ ജനങ്ങള്‍ പറഞ്ഞ ഒരു വാക്ക് ചേട്ടനെ പോലെ പാടണം എന്നാണ്, ചേട്ടന്‍ പാടുന്നതിന്റെ ഒരംശം പോലും എനിക്ക് പാടാന്‍ പറ്റില്ല എന്നതു സത്യമാണ്. എങ്കിലും എന്റെ ചേട്ടനെ കുറിച്ച് രണ്ടു വരി ഞാന്‍ പാടട്ടെ,,,,, അനുഗ്രഹിക്കണം' എന്ന് ഫെയ്‌സ് ബൂക്കിലൂടെയാണ് ആദ്യം ആര്‍.എല്‍. വി ഇക്കാര്യം പുറത്തു വിട്ടത്.
ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവ് റെക്കോഡിസ്റ്റ് ബിജു ആണ് പാട്ട് റെക്കോര്‍ഡ് ചെയ്യുന്നത്, മറ്റൊരു സുഹൃത്ത് കൃഷ്ണന്‍ എഴുതിയ മണിയുടെ ഓര്‍മകളടങ്ങുന്ന വരികള്‍ക്ക് രാമകൃഷ്ണന്റെ സുഹൃത്തായ സുധീരനാണ് ഈണം നല്കിയിരിക്കുന്നത്.
'എന്റെ ചേട്ടനെ കുറിച്ച് കൃഷ്‌ണേട്ടന്‍ എഴുതിയ വരികള്‍ ഏറെ ഹൃദയസ്പര്‍ശിയാണ്;
ആരിയം നെല്ല് വിളയണ പാടത്ത്.... കൊത്തി പറക്കണതത്തെ.... ചാലക്കുടി പുഴയോരത്ത് നീ എന്റെ പൊന്‍മണി കൂടാരംകണ്ടോ.... എന്റെ ജീവനാം മുത്തിനെ കണ്ടോ...!' എന്നും ആര്‍ .എല്‍ .വി രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























