ആറ്റിങ്ങല്‍ അപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ മരണമടഞ്ഞു

ആറ്റിങ്ങല്‍ ഐ.ടി.ഐ.ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിയായ ഡോ. സുമലക്ഷ്മി (30) മരണമടഞ്ഞു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയാണ് സുമലക്ഷ്മി. പരുത്തിപ്പാറയിലാണ് താമസം. ഭര്‍ത്താവ് അജിത്തും (31) മകള്‍ ആദിയും (7 മാസം) പരിക്കുകളോടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























