കനത്ത മഴ: കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

കാലവര്‍ഷം കനത്തതോടെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മിക്ക വീടുകളിലും വെള്ളം കയറി. നഗരസഭാ അധികൃതര്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വരുത്തിയ വീഴ്ചയാണ് വെള്ളക്കെട്ടിന് കാരണമെന്ന് ജനങ്ങള്‍ ആരോപിക്കുന്നു.
കൊച്ചിയിലെ മിക്ക വീടുകളിലും മുട്ടോളം വെള്ളം കയറിയിട്ടുണ്ട്. പലയിടത്തും ഗതാഗത തടസ്സം നേരിടുന്നുണ്ട്. വീടുകളില്‍ വെള്ളം കയറിയതോടെ പലരും ബന്ധുവീടുകിലേക്കും മറ്റും മാറിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ കടലാക്രമണവും ശക്തമായിട്ടുണ്ട്. കാലവര്‍ഷം എത്തിയതോടെ കൊച്ചി നിവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























