വിദ്യാര്‍ഥിനി വിഷം കഴിച്ച്, കൈത്തണ്ടയും മുറിച്ചശേഷം കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ ബിഎസ്.സി ബോട്ടണി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി വിഷം കഴിച്ച്, കൈത്തണ്ടയും മുറിച്ചശേഷം കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി.
വെണ്‍മണി യു.കെ. സദനത്തില്‍ ഉണ്ണിക്കൃഷ്ണപിള്ള-ഗീതാകുമാരി ദമ്പതികളുടെ മകള്‍ ആതിര യു.കൃഷ്ണനാ(19)ണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ രാവിലെ 11.40ന് കോളജില്‍ നടന്ന ഇന്റേണല്‍ പരീക്ഷയിയ്ക്കിടയിലെ ഇടവേളയിലായിരുന്നു സംഭവം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ശീതളപാനീയത്തില്‍ കലര്‍ത്തിയാണു വിഷം കുടിച്ചത്. ശീതളപാനീയത്തിന്റെ പകുതി ഒഴിഞ്ഞ കുപ്പി ആതിരയുടെ ബാഗില്‍നിന്ന് പോലീസ് കണ്ടെടുത്തു. നോട്ട്ബുക്കിലും പരീക്ഷാ പേപ്പറിലുമായി ഇംഗ്ലീഷില്‍ ആത്മഹത്യാക്കുറിപ്പും എഴുതിയിരുന്നു. ഇന്ന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും ഏറ്റവും നല്ല ദിവസമാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. ജീവനൊടുക്കുന്നതിനായി കഴിഞ്ഞകുറേ ദിവസമായി ആതിര തയാറെടുത്തിരുന്നുവെന്നാണ് കുറിപ്പു സൂചിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന രീതിയെപ്പറ്റിയും എങ്ങനെ ചെയ്യും എന്നതിനെക്കുറിച്ചും എഴുതിയിരുന്നു. കൈത്തണ്ട മുറിച്ചു കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കുമെന്ന് കഴിഞ്ഞ ദിവസംതന്നെ ബുക്കില്‍ കുറിച്ചിരുന്നു. പ്രേമനൈരാശ്യമില്ലെന്നും പറയുന്നുണ്ട്.
ഡിവൈ.എസ്.പി: കെ.ആര്‍.ശിവസുതന്‍പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തഹസില്‍ദാര്‍ ആര്‍.സദാശിവന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ആതിര കഴിഞ്ഞ സര്‍വകലാശാലാ പരീക്ഷയില്‍ രണ്ടു വിഷയങ്ങളില്‍ തോറ്റിരുന്നു. ക്ലാസില്‍ ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു ആതിരയെന്ന് അധ്യാപകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























