Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്ത് കുട്ടികള്‍ പോലും ഇല്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 143 സ്‌കൂളുകള്‍

09 JUNE 2016 01:51 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 28 ശതമാനവും അനാദായ സ്‌കൂളുകളുടെ പട്ടികയില്‍. ആകെയുള്ള 11954 സ്‌കൂളുകളില്‍ 3391 എണ്ണത്തിലും 60ല്‍ താഴെയാണ് കുട്ടികളുടെ എണ്ണം. ഇത്തരം സ്‌കൂളുകളെയാണ് അനാദായ സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ 1319 എണ്ണം സര്‍ക്കാര്‍ മേഖലയിലും 1474 എണ്ണം എയ്ഡഡ് വിഭാഗത്തിലുമാണ്. 10 കുട്ടികള്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന 143 സ്‌കൂളുകളുണ്ട്. ഇതില്‍ 58 എണ്ണം സര്‍ക്കാര്‍ മേഖലയിലും 85 എണ്ണം എയ്ഡഡുമാണ്. ഇവയില്‍ മിക്കതും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ അനുമതി കാത്തുനില്‍ക്കുന്നവയാണ്. മലാപ്പറമ്പ് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളുടെ പ്രശ്‌നം സര്‍ക്കാറിനു മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുമ്പോഴാണ് കുട്ടികളില്ലാത്ത സ്‌കൂളുകളുടെ കണക്കുകള്‍ പുറത്തുവരുന്നത്. 

ഒരു കുട്ടി പോലുമില്ലാതെ കഴിഞ്ഞ അധ്യയന വര്‍ഷം പൂട്ടിപ്പോയ സ്‌കൂളുകളുടെ എണ്ണം 12 ആണ്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും അവശേഷിക്കുന്നവ എയ്ഡഡുമാണ്. ഇതില്‍ നാല് സ്‌കൂളുകള്‍ എറണാകുളം ജില്ലയിലും മൂന്നെണ്ണം പത്തനംതിട്ടയിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓരോന്നു വീതവുമുണ്ട്. 

ഏറ്റവും കൂടുതല്‍ അനാദായ സ്‌കൂളുകള്‍ ഉള്ളത് കണ്ണൂരിലാണ് 449 എണ്ണം. പത്തനംതിട്ട 421, കോട്ടയം363, എറണാകുളം330, തിരുവനന്തപുരം 259, കൊല്ലം 230, ആലപ്പുഴ 280, ഇടുക്കി 158, തൃശൂര്‍ 244, പാലക്കാട് 185, മലപ്പുറം 58, കോഴിക്കോട് 276, വയനാട് 37, കാസര്‍കോട് 101 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അനാദായ സ്‌കൂളുകളുടെ എണ്ണം. 

551 സ്‌കൂളുകളില്‍ 10 മുതല്‍ 19വരെയാണ് കുട്ടികളുടെ എണ്ണം. ഇതില്‍ 264 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 287 എണ്ണം എയ്ഡഡുമാണ്. 20 മുതല്‍ 29 വരെ കുട്ടികളുള്ള 670 സ്‌കൂളുകളാണുള്ളത്. ഇതില്‍ 334 എണ്ണം സര്‍ക്കാര്‍ മേഖലയിലും 337 എണ്ണം എയ്ഡഡുമാണ്. 30 മുതല്‍ 39 വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുടെ എണ്ണം 754 ആണ്.
ഇതില്‍ 353 എണ്ണം സര്‍ക്കാര്‍, 401 എണ്ണം എയ്ഡഡ് മേഖലകളിലാണ്. 40 മുതല്‍ 49 വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ 675 ആണ്. ഇതില്‍ 310 എണ്ണം സര്‍ക്കാര്‍, 364 എണ്ണം എയ്ഡഡ് സ്‌കൂളുകളാണ്. 50 മുതല്‍ 59 വരെ കുട്ടികളുള്ള 598 സ്‌കൂളുകളാണുള്ളത്. ഇതില്‍ 277 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 321 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends