Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസ് വഴിത്തിരിവിലേക്കോ.. ജിഷ കൊലക്കേസില്‍ വഴിത്തിരിവ് ഗുണ്ടാ നേതാവിനെ കസ്റ്റഡിയിലെടുത്തു

09 JUNE 2016 02:30 AM IST
മലയാളി വാര്‍ത്ത.

പിടികിട്ടാത്ത കേസില്‍ പതിനെട്ടടവും പയറ്റി പോലീസ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ ജിഷ കൊലക്കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ദിവസം പോലീസ് തയാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളയാളെ ഇയാള്‍ക്കൊപ്പം കുറുപ്പംപടിയില്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. രാത്രി ഓട്ടോറിക്ഷയിലാണ് ഇരുവരും യാത്രചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കിയിരുന്നു. ഇയാള്‍ ദിവസങ്ങളായി പോലീസിന്റെ കസ്റ്റഡിയിലാണെന്നും രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നും സൂചനയുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസുകളിലും ഇയാള്‍ പ്രതിയാണ്.

വീരപ്പന്‍ സന്തോഷ് എന്നാണ് ഇയാളുടെ പേര് പ്രധാന തൊഴില്‍ ചന്ദനമോഷണവും. സന്തോഷിന്റെ താമസ സ്ഥലത്തു നിന്നും ജിഷയുടെ വീട്ടിലേക്ക് നാല് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നതും അന്വേഷണ സംഘത്തെ സംശയത്തിലാഴ്ത്തുന്നു. ജിഷ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവുമായും സന്തോഷിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ട ദിവസം താന്‍ പറവൂര്‍ കോടതിയിലായിരുന്നുവെന്നാണ് സന്തോഷ് മൊഴി നല്‍കിയിരിക്കുന്നത്.

കൊലപാതകകേസുമായി ബന്ധപ്പെട്ടു ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപേരെ ചോദ്യം ചെയ്‌തെന്നും ഇതിന്റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, താന്‍ സ്ത്രീകളെ ഇതുവരെ ആക്രമിച്ചിട്ടില്ലെന്നാണ് ചന്ദനമോഷണക്കേസിലൂടെ കുപ്രസിദ്ധി നേടിയ ഇയാളുടെ വിശദീകരണം. ചോദ്യം ചെയ്യലിനുശേഷം ഇയാള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങളും ഇയാളില്‍നിന്ന് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. ഗുണ്ടാ നേതാവില്‍ നിന്നും സുപ്രധാന തെളിവുകിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

എറണാകുളംകോതമംഗലം റൂട്ടില്‍ നിരവധി ബസുകള്‍ക്ക് പെര്‍മിറ്റുള്ള പ്രമുഖ ട്രാവല്‍സ് ഗ്രൂപ്പിന്റെ കണ്ടക്ടറെയും ചോദ്യം ചെയ്തു. ജിഷ കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് സഞ്ചരിച്ച ബസിലെ കണ്ടക്ടറെയാണ് ചോദ്യം ചെയ്തത്.ജിഷയ്‌ക്കൊപ്പം മറ്റാരെങ്കിലും ബസില്‍ ഉണ്ടായിരുന്നോ എന്നതും ഏതു സ്‌റ്റോപ്പിലാണ് ഇറങ്ങിയതെന്നുമാണ് അന്വേഷിക്കുന്നത്. സംഭവം നടന്നതിന്റെ തലേദിവസം ജിഷയുടെ വീടിനു മുന്നിലുള്ള റോഡിലൂടെ സഞ്ചരിച്ച രാഷ്ട്രീയബന്ധമുള്ള ഒരാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേണത്തിലാണ് ഇയാള്‍ ജിഷയുടെ വീടിനടത്തുള്ള റോഡിലൂടെ സഞ്ചരിച്ച വിവരം ലഭിച്ചത്

ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. മുടക്കുഴയില്‍ ജോലിക്കെത്തിയ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂലി സംബന്ധമായ തര്‍ക്കത്തില്‍ ഇവരുമായി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ജിഷ തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രങ്ങളിലെ രൂപങ്ങളുമായി ഫോണിലെ ചിത്രങ്ങള്‍ യോജിക്കുന്നില്ലെന്നും അന്വേഷണസംഘം പറയുന്നു.
 കൊലയാളി അന്യസംസ്ഥാനക്കാരനാണെന്ന നിഗമനത്തില്‍ തന്നെയാണ് പുതിയ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളിയെ തിരിച്ചറിയാന്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമകളുടെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റുമാരുടെയും സഹായം പോലീസ് തേടി.

ജിഷയുടെ വീട് സ്ഥിതി ചെയ്യുന്ന കുറുപ്പംപടിയിലും പെരുമ്പാവൂര്‍ ടൗണിലുമായി എട്ട് ഇടങ്ങളിലാണ് ബോക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍നിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്. അഭിമുഖത്തിന് വേണ്ടിയാണിതെന്നാണ് സ്റ്റുഡിയോ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍, അഭിമുഖത്തിന് പോയതായി അന്വേഷണസംഘത്തിനു വിവരം കിട്ടിയിട്ടില്ല. ഫോട്ടോ എടുക്കും മുമ്പ് ജിഷ ബ്യൂട്ടിപാര്‍ലറിലും പോയിരുന്നു. ബ്യൂട്ടീഷന്‍ ജിഷയോടു കല്യാണക്കാര്യം തിരക്കിയെന്നാണ് മൊഴി. ശരീരപ്രകൃതി കണ്ടാണ് അങ്ങനെ ചോദിച്ചതെന്നും അന്വേഷണസംഘത്തിന് മറുപടി ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (4 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (5 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (5 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (8 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (8 hours ago)

Malayali Vartha Recommends